കൂറ്റനാട്: ചാലിശ്ശേരിയിൽ പക്ഷികളുടെ കൂട്ടിൽ മൂർഖനെ പാമ്പിനെ കണ്ടെത്തി. ഞായറാഴ്ച രാവിലെ കിളികൾക്ക് തീറ്റ കൊടുക്കുന്നതിനായി കൂടിനടുത്ത് ചെന്നപ്പോഴാണ് പാമ്പിനെ കണ്ടത്.A cobra was found in a bird’s nest in Chalissery
ഖദീജ മൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ ലവ് ബേർഡ്സിന്‍റെ കൂട്ടിലാണ് പാമ്പ് കയറിയത്.
സംഭവമറിഞ്ഞ് വാർഡ് അംഗം വി.എസ്. ശിവാസ്, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ സ്ഥലത്തെത്തി.
ഏകദേശം മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പാമ്പ് പിടുത്തക്കാരൻ പെരുമ്പിലാവ് രാജൻ എത്തി പിടികൂടി.