web analytics

അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒൻപതാം ക്ലാസുകാരിയുടെ ആത്മഹത്യ; എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

പാലക്കാട്: അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്.എഫ്.ഐ സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂളിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിലാണ്‌ സംഘർഷം ഉണ്ടായത്.

എസ് എഫ് ഐ പ്രവർത്തകർ സ്കൂളിലേക്ക് തള്ളിക്കയറാൻ ശ്രമം നടത്തിയപ്പോൾ പോലീസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണം.

വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇന്നലെ സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം നടന്നിരുന്നു. സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി.

ചൊവ്വാഴ്ചയാണ് 14 വയസുകാരി ആശിർനന്ദ സ്വന്തം വീട്ടിലെ മുകളിലത്തെ മുറിയിൽ തൂങ്ങിമരിച്ചത്.

കുട്ടി ജീവനൊടുക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

മാർക്ക് കുറഞ്ഞപ്പോൾ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ ആശിർ നന്ദക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചു. സംഭവത്തിൽ രണ്ട് അദ്ധ്യാപകരെയും പ്രിൻസിപ്പലിനെയും പുറത്താക്കിയിരുന്നു

English Summary :

A clash broke out during an SFI march to a school following the suicide of a 9th-grade student, allegedly due to mental harassment by teachers.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ആന്ധ്രയിൽ ദാരുണ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; പിഞ്ചുകുഞ്ഞുങ്ങളടക്കം 14 മരണം

ആന്ധ്രയിൽ ബസ് അപകടം: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് 14 മരണം ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്ക്...

കിലോയ്ക്ക് 3 ലക്ഷം! ജപ്പാന്റെ മിയാസാക്കി മാമ്പഴം ഇനി കേരളത്തിലെ ടെറസ്സിലും

കിലോയ്ക്ക് 3 ലക്ഷം! ജപ്പാന്റെ മിയാസാക്കി മാമ്പഴം ഇനി കേരളത്തിലെ ടെറസ്സിലും കിലോയ്ക്ക്...

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ കൊച്ചി: വലതുവശത്തെ കള്ളൻ...

പശ്ചിമേഷ്യൻ യുദ്ധഭീതി: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകരാജ്യങ്ങളെ മുനയിൽ നിർത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സുരക്ഷയും...

കുന്നത്തുനാട് മുതൽ കോതമംഗലം വരെ; ട്വന്റി20യുടെ കരുത്തിൽ എൻഡിഎ പ്രതീക്ഷയിൽ!

കുന്നത്തുനാട് മുതൽ കോതമംഗലം വരെ; ട്വന്റി20യുടെ കരുത്തിൽ എൻഡിഎ പ്രതീക്ഷയിൽ! കേരളത്തിൽ ക്രിസ്ത്യൻ...

Related Articles

Popular Categories

spot_imgspot_img