തർക്കം; അഭിഭാഷകരും വാഹന ഉടമയും ഏറ്റുമുട്ടൽ

തർക്കം; അഭിഭാഷകരും വാഹനഉടമയും ഏറ്റുമുട്ടൽ

KOLLAM: കൊല്ലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി കോടതികൾ ഉൾപ്പെടുന്ന കളക്ടറേറ്റ് വളപ്പിൽ അഭിഭാഷകരും മോട്ടോർവാഹന വകുപ്പ് ഓഫീസിലേക്ക് വന്ന കാറിലുള്ളവരും തമ്മിൽ സംഘർഷം.

പള്ളിക്കൽ സ്വദേശി സിദ്ധിഖ് (36) ഒപ്പമുണ്ടായിരുന്ന ബന്ധുവായ കടക്കൽ സ്വദേശി ഷെമീന (33) എന്നിവർക്കും കണ്ടായറിയാലുന്ന അഭിഭാഷകർക്കുമെതിരെ പോലീസ് കേസെടുത്തു.

ബുധനാഴ്ച 11 മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. സിദ്ധിക്കും ഷെമീനയും കാർ മാറ്റാനാവശ്യപ്പെട്ട് അഭിഭാഷകന്റെ ഗൗണിൽ പിടിച്ചുതള്ളുകയും താക്കോലുകൊണ്ട് കുത്തുകയും ചെയ്യുകയായിരുന്നു.

സംഘർഷത്തിൽ മർദ്ദനമേറ്റു

തുടർന്ന് കൂടുതൽ അഭിഭാഷകർ എത്തിയതോടെയുണ്ടായ സംഘർഷത്തിൽ സിദ്ധിഖിനും ഷെമീനയ്ക്കും മർദ്ദനമേറ്റു.

അഭിഭാഷകനെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കോടതി നടപടികളിൽ നിന്നു വിട്ടുനിൽക്കാൻ കൊല്ലം ബാർ അസോസിയേഷൻ തീരുമാനിച്ചു. (തർക്കം; അഭിഭാഷകരും വാഹന ഉടമയും ഏറ്റുമുട്ടൽ)


കളക്ടറേറ്റ് സമുച്ചയത്തിലെ മോട്ടോർവാഹന ഓഫീസിൽ പണം അടക്കാനെത്തിയതായിരുന്നു ഷെമീനയും അവരുടെ ബന്ധുവും ഡ്രൈവറുമായ സിദ്ദീഖും.

പണമടച്ച് പുറത്തിറങ്ങിയപ്പോൾ തങ്ങളുടെ വാഹനം പുറത്തിറക്കാൻ കഴിയാത്തനിലയിൽ വാഹനം പാർക്ക് ചെയ്ത വക്കീലിനോട് കാർ മാറ്റിയിടാൻ ആവശ്യപ്പെട്ടു.

അതിന് തയാറാകാതെ അദ്ദേഹം കോടതിയിലേക്ക് കയറിപ്പോവുകയായിരുന്നെന്ന് സിദ്ദീഖ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.

അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയ അഭിഭാഷകൻ തങ്ങളുടെ ഏരിയയിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി വാഹനത്തിലെത്തിയവരോട് തർക്കമാവുകയായിരുന്നു.

സിദ്ദിഖ് അഭിഭാഷകന്റെ ഗൗണിൽ പിടിച്ചുതെള്ളുകയും താക്കോലുകൊണ്ട് കുത്തി വയറിൽ പോറലേൽക്കുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. കാര്യം കയ്യാങ്കളിയിലെത്തിയപ്പോൾ അഭിഭാഷകർ കൂട്ടമായി എത്തി സിദ്ദീഖിനെ മർദ്ദിക്കുകയായിരുന്നു.

പിടിച്ചുമാറ്റാൻ ശ്രമിച്ച തന്നെയും ചില അഭിഭാഷകർ മർദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് ഷെമീന പറഞ്ഞു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.

സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്ക് ഉപയോഗിക്കാൻ ആകില്ലെന്ന് കേരള ഹൈക്കോടതി


എന്നാൽ അഭിഭാഷകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത കൃഷ്ണകുമാറിനെ സിദ്ദീഖും ഷെമീനയും കയ്യേറ്റം ചെയ്തതാണ് പ്രശ്നത്തിന് കാരണമെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഒഴിഞ്ഞുമാറിയ അഭിഭാഷകനെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റ് അഭിഭാഷകർ വന്ന് രക്ഷപ്പെടുത്തുകയായിരുന്നെന്നും അവർ പറഞ്ഞു.

അഭിഭാഷക സംരക്ഷണനിയമം നടപ്പിലാക്കണമെന്നും ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ ബാർ അസോസിയേഷൻ ജനറൽബോഡി യോഗം കൂടി തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡണ്ട് ഓച്ചിറ എൻ. അനിൽകുമാറും സെക്രട്ടറി എ.കെ മനോജും അറിയിച്ചു.


വൈകീട്ട് കാറിന്റെ കാറ്റൊഴിച്ച് വിട്ടത് ചിത്രീകരിച്ച മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കയ്യേറ്റ ചെയ്ത സംഭവവും ഉണ്ടായി. മാധ്യമപ്രവർത്തകരും െകാല്ലം വെസ്റ്റ് പോലീസിൽ പരാതി നൽകി.

തലപ്പാവ് ധരിപ്പിക്കാൻ സംഘാടകർ; വേണ്ടെന്ന് വേടൻ

അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ആളാണ് താനെന്ന് റാപ്പര്‍ വേടന്‍. അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് കെപിഎംഎസ് നടത്തിയ സ്മൃതിസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേദിയിലേക്ക് അയ്യങ്കാളി തലപ്പാവ് അണിയിക്കാന്‍ എത്തിയ സംഘാടകരെ സ്നേഹപൂർവ്വം തടഞ്ഞ് തലപ്പാവ് കൈയില്‍ സ്വീകരിക്കുകയായിരുന്നു. പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു…Read More

കണ്ണൂരിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കണ്ണൂരിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പിണറായി കായലോട് പറമ്പായിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു.

റസീന മൻസിലിൽ റസീന(40) യെയാണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പിൽ…Read More

Summary:
In Kollam, a dispute over vehicle parking led to a clash between lawyers and individuals who arrived in a car at the Motor Vehicles Department office, located within the Collectorate premises. The incident escalated despite the presence of court offices in the area.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

Related Articles

Popular Categories

spot_imgspot_img