കോട്ടയം: ചങ്ങനാശേരിയിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ കേറ്ററിങ് സ്ഥാപന ഉടമ മരിച്ചനിലയിൽ.
പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാൽ വീട്ടിൽ ക്രിസ്റ്റിൻ ആന്റണി (37) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7 മണിക്ക് മാർക്കറ്റിൽ ബോട്ട്ജെട്ടിക്കു സമീപമായിരുന്നു സംഭവം. കേറ്ററിങ് ആവശ്യത്തിനു മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിനാണു ക്രിസ്റ്റിൻ എത്തിയതെന്നു ബന്ധുക്കൾ പറഞ്ഞു.
ഏറെനേരമായി കാർ നിർത്തിയിട്ടിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പരിശോധിച്ചപ്പോൾ ക്രിസ്റ്റിനെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
English Summary :
A catering business owner was found dead inside a parked car in Changanassery. The deceased has been identified as Christin Antony (37) of Kochupally KannanKottal House, Payippad.