കൊച്ചി: മട്ടാഞ്ചേരി പോലീസ് പിടികൂടി കുറ്റപത്രം സമർപ്പിച്ച മയക്കുമരുന്ന് കേസ്സിൽ 2 പ്രതികൾക്ക് 10 വർഷം കഠിനതടവ്.
2022 ൽ മട്ടാഞ്ചേരി പോലീസ് 25 ലക്ഷം രൂപയോളം വിലവരുന്ന ½ കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസ്സിലെ പ്രതികളായ മട്ടാഞ്ചേരി സ്വദേശി ശ്രീനിഷ് (34 വയസ്സ്), അയ്യമ്പുഴ സ്വദേശി ടോണിൻ ടോമി ( വയസ്സ്) എന്നിവരെയാണ് 10 വർഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.
2022 സെപ്തംബർ മാസം നടത്തിയ സ്പെഷൽ ഓപ്പറേഷനിലാണ് ½ കിലോഗ്രാം എംഡിഎംഎ യുമായി ശ്രീനിഷ് പിടിയിലാകുന്നത്. തുടർന്ന് മയക്കുമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിൽ ടോണിൻ ടോമിയെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് ഇയാളെ പിടികൂടുകയായിരുന്നു.
മട്ടാഞ്ചേരി പോലീസ് കമ്മീഷണറായിരുന്ന അസി. പോലീസ് രവീന്ദ്രനാഥിന്റെ വി.ജി നിർദ്ദേശാനുസണം മട്ടാഞ്ചേരി ISHO തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രൂപേഷ് കെ ആർ, ശിവൻകുട്ടി, മധുസുദനൻ, അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എഡ്വിൻ റോസ്, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇവരെ പിടികൂടി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി VII ആണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.