ഇന്ദു മേനോനെതിരെ കേസ്

ഇന്ദു മേനോനെതിരെ കേസ്

കൊച്ചി: എഴുത്തുകാരി ഇന്ദു മേനോനെതിരെ കോടതി കേസെടുത്തു. അഖിൽ പി ധർമജനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് നടപടി.

കേസിൽ സെപ്റ്റംബർ പതിനഞ്ചിന് ഇന്ദു മേനോൻ ഹാജരാകണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകി.

ജൂറിയെ സ്വാധീനിച്ചും അഴിമതി നടത്തിയുമാണ് അഖിൽ പി ധർമജൻ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയതെന്നായിരുന്നു ഇന്ദു മേനോൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.

മുത്തുച്ചിപ്പിയിൽ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ അവാർഡ് കൊടുക്കുന്നതും ഇനി പ്രതീക്ഷിക്കാം എന്നും അവാർഡ് നേട്ടത്തെ കുറിച്ച് ഇന്ദു മേനോൻ വിമർശിച്ചിരുന്നു.

ഇന്ദു മേനോന്റെ പരാമർശം പ്രഥമദൃഷ്ട്യാ അപകീർത്തികരമെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴിയെടുത്ത ശേഷമാണ് കോടതി കേസെടുത്തത്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലിനാണ് അഖിലിന് യുവ സാഹിത്യ പുരസ്‌കാരം നേടിക്കൊടുത്തത്.

വളരെ റെസ്പെക്റ്റഡ് ആയ എഴുത്തുകാരിയാണ് ഇന്ദു മേനോൻ എന്നും അവർ പറഞ്ഞത് വേദനയുണ്ടാക്കിയെന്നും എഴുത്തുകാരൻ അഖിൽ പി ധർമജൻ പറഞ്ഞിരുന്നു.

മുൻപ് നേരിട്ട് കണ്ടപ്പോൾ ഓടി വന്ന് കൈ തന്ന് സംസാരിച്ച വ്യക്തി എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് തനിക്ക് അറിയില്ല. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം എന്നുള്ള അപേക്ഷ മാത്രമാണ് തനിക്കുള്ളതെന്നും അഖിൽ പി ധർമജൻ പ്രതികരിച്ചിരുന്നു.

അഖിൽ പി ധർമ്മജന്റെ ‘റാം c/o ആനന്ദി’യ്ക്ക് വ്യാജൻ; പുസ്‌തകം അച്ചടിച്ച് വില്പന നടത്തിയയാൾ പിടിയിൽ

കൊച്ചി: എഴുത്തുകാരൻ അഖില്‍ പി ധര്‍മ്മജന്റെ ‘റാം c/o ആനന്ദി’ എന്ന പ്രശസ്ത നോവലിന്റെ വ്യാജ പതിപ്പ് നിർമ്മിച്ചയാൾ കസ്റ്റഡിയിൽ.

നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി.

ഡി സി ബുക്സിനാണ് ‘റാം c/o ആനന്ദി’യുടെ പ്രസിദ്ധീകരണ പകര്‍പ്പവകാശം. മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് ‘റാം c/o ആനന്ദി’ എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി കണ്ടെത്തിയത്.

എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഇത്തരത്തില്‍ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായനടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.

ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുക.

Summary: A case has been filed against writer Indu Menon over alleged defamatory remarks against Akhil P Dharmajan. The Ernakulam Chief Judicial Magistrate Court has directed her to appear on September 15.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

കുവൈത്തിലെ വിഷമദ്യ ദുരന്തം; മുഖ്യപ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരനും

കുവൈത്തിലെ വിഷമദ്യ ദുരന്തം; മുഖ്യപ്രതികൾ അറസ്റ്റിൽ; പിടിയിലായവരിൽ ഇന്ത്യക്കാരനും ഇന്ത്യക്കാർ ഉൾപ്പെടെ 23...

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; നാലു മരണം ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ...

സംസ്ഥാനത്ത് ഫൈവ് സ്റ്റാർ കള്ളുഷാപ്പുകൾ വരുന്നു; വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ്..! സൗകര്യങ്ങൾ ഇങ്ങനെ:

സംസ്ഥാനത്ത് ഫൈവ് സ്റ്റാർ കള്ളുഷാപ്പുകൾ വരുന്നു; വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ് സംസ്ഥാനത്ത്...

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി നേടും

വിനായകന് കാക്കകളുമായി ബന്ധമുണ്ട്, മനുഷ്യരുമായി പൊരുത്തപ്പെടില്ല, നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ നൂറിരട്ടി ശക്തി...

വിദ്യാർത്ഥിയുടെ കർണപടം പ്രധാനാധ്യാപകൻ അടിച്ച് പൊട്ടിച്ചു

വിദ്യാർത്ഥിയുടെ കർണപടം പ്രധാനാധ്യാപകൻ അടിച്ച് പൊട്ടിച്ചു കാസര്‍കോട്: വിദ്യാര്‍ത്ഥിയെ ഹെഡ്മാസ്റ്റർ ക്രൂരമായി മർദിച്ചെന്ന്...

Related Articles

Popular Categories

spot_imgspot_img