web analytics

വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമം; വിവരം അറിഞ്ഞെത്തിയ പോലീസുകാർക്ക് നേരെ കല്ലേറ്; അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ജീപ്പിൽ നിന്നും രക്ഷപ്പെടുത്തി; സിനിമ സ്റ്റൈൽ രംഗങ്ങൾ അരങ്ങേറിയത് മട്ടാഞ്ചേരിയിൽ

കൊച്ചി: മട്ടാഞ്ചേരിയില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ച attacking the police officer സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസ്.

വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെ അക്രമി സംഘം കല്ലെറിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രി കല്‍വത്തി പാലത്തിന് സമീപമായിരുന്നു സംഭവം.

വിദേശവനിതകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം മട്ടാഞ്ചേരി പൊലീസില്‍ സ്‌റ്റേഷനിലാണ് ലഭിച്ചത്. പിന്നാലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ രണ്ട് പേര്‍ പരാതി അന്വേഷിക്കാനായി അവിടേക്ക് എത്തുന്നു.

സ്ഥലത്തെത്തിയ പൊലീസിന് നേരെ യുവാക്കള്‍ അസഭ്യം പറഞ്ഞതോടെ പൊലീസുകാര്‍ യുവാക്കളോട് പ്രദേശത്ത് നിന്ന് പോകാന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ക്ക് നേരെ സംഘം കല്ലെറിഞ്ഞു.

സംഭവത്തിന് പിന്നാലെ കൂടുതല്‍ പൊലീസുകാര്‍ എത്തി മുഖ്യപ്രതിയെ പിടികൂടി. പൊലീസ് ജീപ്പിലേക്ക് കയറ്റിയ പ്രതിയെ മാതാപിതാക്കളും സഹോദരനുമെത്തി ആക്രമിച്ച് കൊണ്ടുപോയെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ 12 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചെങ്കിലും നിലവില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികള്‍ എല്ലാവരും നിലവില്‍ ഒളിവിലാണെന്നാണ് വിവരം.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

തദ്ദേശ തിരഞ്ഞെടുപ്പ്;കോൺഗ്രസ് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ആലപ്പുഴ: കേരളത്തിലെ തദ്ദേശസ്വയംഭരണ രംഗം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. കോൺഗ്രസ് പാർട്ടി...

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്

ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത് തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന്...

ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് യോഗർട്ട്. പ്രോട്ടീൻ,...

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി റോസ്

മലയാള സിനിമയിൽ ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ്; ഹണി...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

Related Articles

Popular Categories

spot_imgspot_img