web analytics

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു.

ഇടുക്കി എഴുകുംവയലിൻ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടർന്ന് പൂർണമായി കത്തിനശിച്ചു.

പുലർച്ചെ പള്ളിയിലേക്ക് പോകുകയായിരുന്ന തോലാനി ജിയോയും കുടുംബാഗങ്ങളും എഴുകും വയൽ പള്ളിയിലേയ്ക്ക് 5.30 ന് വരുന്ന വഴിയ്ക്ക് കീച്ചേരി കവലയ്ക്കു സമീപമാണ് കാറിന് തീപിടിച്ചത്.

തുടർന്ന് കത്തി നശിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തി തീയണച്ചു. കാറിലുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം

മൂന്നാറിൽ സഞ്ചാരികൾക്കായി ഏർപ്പെടുത്തി ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ദേവികുളം ഇരച്ചിൽ പാറയിൽ വെച്ചാണ് വാഹനം അപകടത്തിൽപെട്ടത് .

48 യാത്രക്കാരാണ് അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നത്. വേഗത്തിലെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ച ശേഷം സമീപത്തെ തിട്ടയിലിടിക്കുകയായിരുന്നു.

എതിരെ നിന്നും എത്തിയ വാഹനത്തിലിടിക്കാതെ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായതെന്ന് പറയുന്നു. ഫെബ്രുവരിയിൽ ട്രയൽ റണ്ണിനിടെ അപകടത്തിൽപെട്ട് ഡബിൾ ഡക്കർ ബസിന്റെ ചില്ല് തകർന്നിരുന്നു.

ഫെബ്രുവരിയിലാണ് വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് തുടങ്ങിയത്. സർവീസ് ആരംഭിച്ച് വെറും പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്.

യാത്രക്കാർക്ക് പുറംകാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നതരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജികരിച്ചിട്ടുള്ളത്. ലോവർ സീറ്ററിൽ 12 ഇരിപ്പിടങ്ങളാണുള്ളത്.

അപ്പർ സീറ്റിൽ 38 പേർക്ക് യാത്ര ചെയ്യാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർക്ക് യാത്ര ചെയ്യാനാകും. ലോവർ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പർ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

എല്ലാ ദിവസവും മൂന്നു ട്രിപ്പുകളാണ് ഉള്ളത്. രാവിലെ 9 ന് മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിന്റുകൾ സന്ദർശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ വഴി ഉച്ചക്ക് 12 ന് തിരിച്ചെത്തുന്നതാണ് ആദ്യ ട്രിപ്പ്.

തുടർന്ന് 12.30 ന് പുറപ്പെട്ട് 3.30 ന് തിരിച്ചെത്തും. അവസാനത്തെ ട്രിപ്പ് വൈകീട്ട് 4 ന് ആരംഭിച്ച് രാത്രി 7 ന് തിരികെയെത്തും. മൂന്ന് മണിക്കൂറാണ് ഓരോ ട്രിപ്പിന്റെയും സമയദൈർഘ്യം.

മുന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാർട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും.

കെ എസ് ആർ ടി സിയുടെ ഔദ്യോഗിക മൊബൈൽ ആപ്പിലും, onlineksrtcswift.com ലും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

ട്രിപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്.

Summary: A car caught fire and was completely gutted at Ezhukumvayal in Idukki. The vehicle, driven by Tholani Jijo along with his family while they were on their way to Ezhuvumvayal church.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

കേരളത്തിൽ ശക്തമായ കാലാവസ്ഥാ ജാഗ്രത; ഒറ്റപ്പെട്ടയിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുള്ളതിനാൽ...

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ

ഒൻപത് വർഷത്തിനിടെ 125 മരണം; കാട് വിട്ട് 1039 കുടുംബങ്ങൾ കോഴിക്കോട്: വന്യമൃഗങ്ങളുടെ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി

തൊടുപുഴ മൈലക്കൊമ്പ് കീരിക്കാട്ട് അച്ചാമ്മ മാത്യു  നിര്യാതയായി വിയന്ന: തൊടുപുഴ മൈലക്കൊമ്പ്, കീരിക്കാട്ട്...

ലോകത്തെ ആകെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയവും ഒറ്റ വൃഷണവും; പുതിയ ഡിഎൻഎ റിപ്പോർട്ട് പുറത്ത്

ലോകത്തെ ആകെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയവും ഒറ്റ...

Related Articles

Popular Categories

spot_imgspot_img