ട്രെയിനുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ ജനൽ സീറ്റ് കിട്ടാൻ ആളുകൾ ശ്രമിക്കാറുണ്ട്. കാറ്റേറ്റ് സുഖമായി യാത്ര ചെയ്യാനുള്ള ഈ തത്രപ്പാടിന് പക്ഷെ ചിലപ്പോ വലയ വില കൊടുക്കേണ്ടി വന്നേക്കാം. അത്തരമൊരു വീഡിയോ ഇപ്പോൾ നെറ്റിസൺസിനിടയിൽ ചർച്ചയാകുകയാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും ഒരാളുടെ മൊബൈൽ ഫോണും തട്ടിപ്പറിച്ചുകൊണ്ട് ഓടിപ്പോകുന്ന ഒരു ആൺകുട്ടിയുടെ വീഡിയോ ആണിത്. ഒരു റെയിൽവേ സ്റ്റഷനിൽ നിന്നും നീങ്ങിത്തുടങ്ങുന്ന ഒരു ട്രെയിനിലാണ് ക്റസംഭവം നടക്കുന്നത്.. ട്രെയിൻ പതിയെയാണ് നീങ്ങുന്നത്. ആ സമയത്ത് ഒരു ആൺകുട്ടി ട്രെയിനിന്റെ ജനാലയ്ക്കരികിലേക്ക് ചെല്ലുന്നു. നൊടിയിടയിൽ അതിന്റെ അകത്തിരിക്കുന്ന ഒരാളുടെ കയ്യിൽ നിന്നും മൊബൈലും തട്ടിപ്പറിച്ചുകൊണ്ട് ഓടുന്നതാണ് പിന്നെ കാണുന്നത്. ജനലഴികളിൽ കൂടിയാണ് മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നത്. ഫോൺ നഷ്ടമായതോടെ പരിഭ്രമിക്കുന്ന ആളെയും കാണാം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആളുകൾ ശ്രദ്ധിക്കണമെന്നാണ് കമന്റിൽ ആളുകൾ പറയുന്നത്. വീഡിയോ കാണാം.
View this post on Instagram