web analytics

യു.കെ.യിൽ തേംസ് നദിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ ആ പെൺകുട്ടിയുടേതോ…? പോലീസ് പറയുന്നത്….

കിഴക്കൻ ലണ്ടനിലെ ഐൽ ഓഫ് ഡോഗ്‌സിന് സമീപത്തെ മാരിടൈം ക്വേയിൽ തേംസ് നദിയിൽ നിന്നും മൃതദേഹം കണ്ടെത്തി. ഞായറാഴ്ച പ്രാദേശിക സമയം ഒൻപതോടെയാണ് മൃതദേഹം കണ്ടെത്തിയത്.

രണ്ടാഴ്ച മുൻപ് തേംസ് നദിയിൽ കാണാതായ 11 കാരിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 31 നാണ് നോർത്ത് വൂൾവിച്ചിലെ ബാർജ്ഹൗസ് കോസ്വേയിൽ വെള്ളത്തിൽ ഇറങ്ങിയ ശേഷം കളിച്ചുകൊണ്ടിരുന്ന 11 കാരി കാലിയ കോവയെ കാണാതായത്.

ബോട്ടുകൾ നദിയിലേക്കിറക്കുന്ന വഴുക്കലുള്ള പ്രദേശത്ത് തെന്നി നദിയിൽ വീണതാണ് കാലിയ. മൃതദേഹം ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെങ്കിലും ബന്ധുക്കളെ വിവരം അറിയിച്ചെന്ന് അധികൃതർ അറിയിച്ചു.

കാലിയ കോവ വെള്ളത്തിൽ വീഴുന്നത് നേരിട്ട് ആരും കണ്ടിട്ടില്ലാത്തതിനാൽ തന്നെ കുട്ടിയെ എങ്ങനെയും കണ്ടെത്തണം എന്ന ലക്ഷ്യത്തോട് രക്ഷാപ്രവർത്തകർ തിരച്ചിൽ മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു. നദിക്കരയിൽ നിന്നും കുട്ടിയുടെ ഷൂസ്, സോക്‌സ്, കോട്ട്, ഫോൺ എന്നിവ കണ്ടെത്തിയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.

സമൂഹ മാധ്യമങ്ങളിൽ താരമായ പാസ്റ്റർ പോക്‌സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികപീഡ കേസിൽ കോയമ്പ ത്തൂർ സ്വദേശി പാസ്റ്റർ ജോൺ ജബരാജ് (37) അറസ്റ്റിൽ. കഴിഞ്ഞദിവസം മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് കോ യമ്പത്തൂർ പോലീസ് അറസ്റ്റുചെയ്തത്.

സമൂഹമാധ്യമങ്ങ ളിലൂടെ തമിഴ്നാട്ടിൽ ഏറെ പ്രശസ്തനായ സുവിശേഷ പ്രഘോഷകനാണ് ഇയാൾ. 2024 മേയിൽ ആണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിൽ 14, 17 വയ സ്സുള്ള രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

കുട്ടികളുടെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിയ സമയത്തായിരുന്നു പീഡനം. ഇതിനുശേഷം ഇയാൾ ലങ്ങളിൽ സുവിശേഷ പ്രഘോഷണം തുടർന്നു. സംഭവംനടന്ന് 11 മാസത്തിനുശേഷ മാണ് കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽ കിയത്.

പോലീസ് കേസെടുത്ത തോടെ ഇയാൾ മൂന്നാറിലേക്ക് കടന്നു.
ഇവിടെ ഒളിവിൽ കഴി യുകയായിരുന്ന ഇയാളെ അറ സ്റ്റു ചെയ്ത് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.

ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കുട്ടി തൂങ്ങിമരിച്ച നിലയിൽ: മരിച്ചത് കണ്ണൂർ സ്വദേശി

ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണത്തിലായിരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കണ്ണൂർ സ്വദേശിയായ 17 വയസ്സുകാരനെയാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. മുറിയിൽ ഒറ്റയ്‌ക്കാണ് കുട്ടി താമസിച്ചിരുന്നത്. മരണകാരണം അറിവായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

മൂക്കുത്തി ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്; സമാന അനുഭവം മൂന്ന് സ്ത്രീകള്‍ക്ക്

മൂക്കുത്തി ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്; സമാന അനുഭവം...

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല;  പേര് ‘രാജാവ്”

പ്രപ‍ഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല;  പേര് 'രാജാവ്" മലപ്പുറം: പ്രപഞ്ചത്തിലെ അപൂർവ ലൈമാൻ–ആൽഫ...

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ സിഡ്‌നി∙ കുട്ടികളെ...

Related Articles

Popular Categories

spot_imgspot_img