web analytics

കോട്ടയത്ത് ബൈക്കും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവിൻ്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി; മരിച്ചത് പാക്കില്‍ സ്വദേശി

കോട്ടയം: എം.സി റോഡില്‍ മുളങ്കുഴയില്‍ ബൈക്കും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.A bike collided with a gas tanker lorry in Kottayam

പാക്കില്‍ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടില്‍ ജോണ്‍സണ്‍ ചെറിയാന്റെ മകന്‍ നിഖില്‍ ജോണ്‍സണ്‍ (25) ആണു മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ബൈക്കിന്റെ മുകളിലൂടെ ലോറി കയറിയിറങ്ങി. യാത്രക്കാരന്‍ തലക്ഷണം മരിച്ചു.

യുവാവിൻ്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സ് എത്തിച്ചു മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി. ചിങ്ങവനം പോലീസും സ്ഥലത്ത് എത്തി ഗതാഗതം നിയന്തിച്ചു.

മറിയപ്പള്ളി മുതല്‍ കോടിമത വരെയുള്ള ഭാഗത്താണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്.
ഏറ്റവും അവസാനമായി ഓഗസ്റ്റ് 27 മണിപ്പുഴ പെട്രോള്‍ പമ്പിന് സമീപം ഉണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരണപ്പെട്ടിരുന്നു.

മണിപ്പുഴ പെട്രോള്‍ പമ്പില്‍ നിന്നു പെട്രോള്‍ അടിച്ച ശേഷം എം.സി. റോഡിലേക്കു പ്രവേശിച്ച വാഹനത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചാണു ദമ്പതികള്‍ക്കു ജീവന്‍ നഷ്ടമായത്. പിന്നാലെയാണ് ഇന്നു മുളങ്കുഴ ജങ്ഷനില്‍ ഗ്യാസ് ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ജീവന്‍ നഷ്ടമായത്.

അമിത വേഗവും അശ്രദ്ധയുമാണു പലപ്പോഴും അപകടങ്ങളിലേക്കു വഴിവെക്കുന്നത്. ശ്രദ്ധയോടെയും ക്ഷമയോടെയും വാഹനങ്ങള്‍ ഓടിച്ചാല്‍ അപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും.

അതിനു തയ്യാറാകതിടത്തോളം കാലം അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നു നാട്ടുകാർ പറയുന്നു. അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും അധികൃതര്‍ എന്തു ചെയ്തു എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.”

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

900 വാഗ്ദാനങ്ങൾ, 97 ശതമാനവും പൂർത്തിയായി: എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി

എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് മുഖ്യമന്ത്രി കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ...

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി മടിക്കേരി (കർണാടക): തടിയന്റമോൾ കർണാടകത്തിലെ...

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

Related Articles

Popular Categories

spot_imgspot_img