അനുഷയുടെ മരണം; അയൽവാസി അറസ്റ്റിൽ

അനുഷയുടെ മരണം; അയൽവാസി അറസ്റ്റിൽ

വിഴിഞ്ഞം: അയല്‍വാസി അസഭ്യം പറഞ്ഞതില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജം (54)ആണ് അറസ്റ്റിലായത്.

വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിൻ്റെയും സുനിതയുടെയും മകളായ അനുഷ(18) യാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്.

അറസ്റ്റിലായ രാജത്തിൻ്റെ മകൻ അടുത്തിടെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഈ സംഭവമറിഞ്ഞ ഇയാളുടെ ആദ്യ ഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് രാജത്തിൻ്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.

ഇക്കാര്യത്തില്‍ ഇവരെ വീട്ടിലെത്താൻ സഹായിച്ചത് അനുഷയാണെന്ന് പറഞ്ഞാണ് അയല്‍വാസിയായ സ്ത്രീ അനുഷയെ അസഭ്യം പറഞ്ഞത്.

തുടര്‍ന്ന് കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്ന പെണ്‍കുട്ടി വിടിൻ്റെ ഒന്നാം നിലയിൽ കയറി മുറിയടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

കേസിൽ അറസ്റ്റിലായ രാജത്തിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു. അനുഷ ധനുവച്ചപുരം ഐടിഐയിൽ ഒന്നാം വർഷ ക്ലാസിൽ പ്രവേശനം നേടിയിരുന്നു.

എസ്.എച്ച്.ഒ. ആർ. പ്രകാശ്, എസ്.ഐ. ദിനേശ്, എസ്.സി.പി.ഒ സാബു, വിനയകുമാർ, സുജിത എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം: ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം സംസ്‌കരിച്ചു. റീ പോസ്റ്റ്‌മോർട്ടത്തിനുശേഷമാണ് സംസ്കാരം നടത്തിയത്.

കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം നാട്ടിലെത്തിച്ച് റീ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. അതേസമയം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് വിപഞ്ചികയുടെ ഭർത്താവിനെ നാട്ടിൽ എത്തിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ഇൻക്വസ്റ്റിൽ വിപഞ്ചികയുടെ ശരീരത്തിൽ ചില ചതവുകൾ കാണുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും ശാസ്താംകോട്ട ഡിവൈഎസ്പി അറിയിച്ചു.

നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ നൽകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

പ്രതിയെ നാട്ടിലെത്തിക്കുന്നതിൽ സർക്കാരും കൗൺസുലേറ്റും ഇടപെടണമെന്ന് വിപഞ്ചികയുടെ സഹോദരനും പ്രതികരിച്ചു. അതേസമയം

ഈ മാസം എട്ടിന് ആണ് വിപഞ്ചികയെയും മകൾ ഒന്നര വയസുകാരി വൈഭവിയെയും ഷാർജയിലെ ഫ്‌ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ സംസ്‌കരിച്ചിരുന്നു.

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !


കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു.

പണത്തിന്റെയും ലൈംഗിക പീഡനത്തിന്റെയും പേരിൽ ഭർത്താവിന്റെ കുടുംബത്തിൽ നിന്ന് ക്രൂരതകൾ അനുഭവിച്ചുവെന്നു വിപഞ്ചിക തന്റെ ഡയറിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

വിപഞ്ചികയുടെ ഡയറിയിലാണ് ആത്മഹത്യാ കുറിപ്പിന് സമാനമായ പ്രധാന വെളിപ്പെടുത്തലുകൾ. ഭർത്താവായ നിതീഷ്, അച്ഛൻ, ഒപ്പം മറ്റൊരാൾ (നാത്തൂൻ) എന്നിവരെയാണ് ഡയറിയിൽ പ്രധാന പ്രതികളായി വിശേഷിപ്പിക്കുന്നത്.

“പട്ടിയെ പോലെ തല്ലും, ഭക്ഷണം നിഷേധിക്കും, മനസ്സ് തകർക്കും,” എന്ന് വിപഞ്ചിക ഡയറിയിൽ കുറിച്ചിട്ടുണ്ട്.
അവൾക്കു നേരെ ഭർത്താവിന്റെ പിതാവും ലൈംഗികമായി ഉപദ്രവം നടത്തിയിട്ടുണ്ടെന്നും, ഭർത്താവിന് ലൈംഗിക വൈകൃതങ്ങൾ ഉണ്ടായിരുന്നുവെന്നും ഡയറിയിൽ വിശദമാക്കുന്നു.

“ഒരു സമയം എന്റെ കൂടെയും, നിതീഷിന്റെ പെൺസുഹൃത്തിന്റെ കൂടെയും കിടക്കും. അതെക്കുറിച്ച് ആ പെണ്ണിന്റെ ഭർത്താവിനും അറിയാം.

നിതീഷിന്റെ സുഹൃത്തുക്കളും കുടുംബവും ചേർന്ന് തനിക്കും മകൾക്കും ഉള്ള സ്വർണം പിടിച്ചെടുത്തതായും, ഇതെല്ലാം പണത്തിന്റെ പേരിൽ നടത്തിയത്‌ തന്നെയാണെന്നും ഡയറിയിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് സൗജന്യമായി പഠിക്കാം, ഐ സി ടി ആർ ഡി സ‍ർട്ടിഫിക്കറ്റ് നേടാം

ആർട്ടിഫിഷ്യൽ ഇ​ന്റലിജൻസ് സൗജന്യമായി പഠിക്കാം, ഐ സി ടി ആർ ഡി...

‘ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം’; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി…

'ക്ലീഷേ  ഡയലോഗ്  ആണെന്ന്  എനിക്കറിയാം'; സാരി ഉടുക്കാനാണ് തനിക്കേറ്റവും ഇഷ്ടം, വിവാഹത്തെക്കുറിച്ചുള്ള...

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

മഴ തുടരുന്നു; ഈ ജില്ലയിൽ നാളെ അവധി

മഴ തുടരുന്നു; ഈ ജില്ലയിൽ നാളെ അവധി പാലക്കാട്: സംസ്ഥാനത്ത് കനത്ത മഴ...

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

Related Articles

Popular Categories

spot_imgspot_img