മീൻപിടിത്തത്തിനിടെ തൊഴിലാളി വളളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
വിഴിഞ്ഞത്ത് മീൻപിടിത്തത്തിനിടെ ശാരിരീക അസ്വസ്ഥതയുണ്ടായി വളളത്തിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയതുറ വലിയവിളാകം പുരയിടം ടിസി 71/843 ൽ വർഗീസ് റോബർട്ട് (51) ആണ് മരിച്ചത്.
ബുധനാഴ് രാത്രി 9.30- ഓടെയായിരുന്നു സംഭവമെന്ന് ഒപ്പമുളള തൊഴിലാളികൾ പറഞ്ഞു. ചെറിയതുറ സ്വദേശി ക്ലമന്റിന്റ സെന്റ് ജോസഫ് എന്ന വളളത്തിൽ വർഗീസ്, സഹോദരൻ വിൻസെന്റ്, ബന്ധുവായ റോബർട്ട്, കെന്നഡി, ഇഗ്നേഷ്യസ് എന്നിവരുമായി വിഴിഞ്ഞം ഹാർബറിൽ നിന്നായിരുന്നു മീൻപിടിത്തത്തിനു പുറപ്പെട്ടത്.
വെട്ടുകാട് ഭാഗത്തെ തീരക്കടൽ കഴിഞ്ഞുളള ഭാഗത്ത് വലവീശുന്നതിനിടെ ശാരീരിക ബുദ്ധിമുണ്ടായി വളളത്തിൽ വർഗീസ് കുഴഞ്ഞുവീണു. തുടർന്ന് അതേ വളളത്തിൽ തന്നെ രാത്രി 10.45- ഓടെ വിഴിഞ്ഞത്ത് എത്തിച്ചു.
തുടർന്ന് കോസ്റ്റൽ പോലീസിന്റെ സഹായത്തോടെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കോസ്റ്റൽ പോലീസ് കേസെടുത്തു. ഭാര്യ: മെറീറ്റ ബീന. മക്കൾ: നന്ദന നന്ദൻ. പ്രാർഥന ചൊവ്വാഴ്ച വൈകിട്ട് നാലിന് ചെറിയതുറ അസംപ്ഷൻ പളളിയിൽ
ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു
കാസർകോട്: ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിനിന്റെ മുകളിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണ് അപകടം.
തൊഴിലാളികളായ 2 യുവാക്കൾ മരിച്ചു. കാസർകോട് മൊഗ്രാൽപുത്തൂരിലാണ് ദാരുണ സംഭവം ഉണ്ടായത്.
മണിയൂർ പാലയാട് കെ.പി.പി ബാബുവിന്റെ മകൻ കെ.കെ.അശ്വിൻബാബു (27), മടപ്പള്ളി സ്കൂളിനു സമീപം ദേരങ്ങോത്ത് രാജേന്ദ്രന്റെ മകൻ എസ്.ആർ.അക്ഷയ് (25) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.
തലപ്പാടി–ചെർക്കള ദേശീയപാതയുടെ നിർമാണ പ്രവൃത്തി ഏറ്റെടുത്ത യുഎൽസിസിയുടെ തൊഴിലാളികളാണ് മരിച്ചവർ.
ക്രെയിനിൽ ഘടിപ്പിച്ച ബക്കറ്റ് സീറ്റിൽ കയറി നിന്ന് വഴിവിളക്ക് നന്നാക്കുന്നതിനിടെ സീറ്റ് പൊട്ടി സർവീസ് റോഡിലേക്കു വീഴുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഒരാൾ കുമ്പളയിലെ സഹകരണ ആശുപത്രിയിൽ എത്തുമ്പോഴേക്കും മറ്റൊരാൾ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയുമാണ് മരിച്ചത്. ഇരുവരും ഇലക്ട്രിക്കൽ ടെക്‌നീഷ്യൻമാരാണ്.
അപകടം; ബൈക്ക് യാത്രികൻ മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. പുളിങ്കൂടി ആഴിമലക്ക് സമീപം പരേതരായ കരുണാകരന്റെയും ശ്യാമളയുടെയും മകൻ വിനോദ്(43) ആണ് മരിച്ചത്.
ഉത്രാടദിവസം രാത്രിയിൽ 7.30 ഓടെ ചൊവ്വ പഴയ എസ്.ബി.ടി ഓഫീസിന് സമീപമായിരുന്നു അപകടം. ചൊവ്വരയിൽ നിന്ന് വരുകയായിരുന്ന വിനോദിന്റെ സ്‌കൂട്ടറിൽ മുല്ലൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
അപകടത്തിൽ വിനോദിന്റെ ഇടതുകാലിന് ഗുരുതര പരിക്കേറ്റിരുന്നു. ഇത് പിന്നീട് മുറിച്ചുമാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. വിഴിഞ്ഞം പോലീസ് കേസെടുത്തു.
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം കഠിനംകുളത്ത് ആണ് അപകടമുണ്ടായത്.
പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21) എന്നിവരാണ് മരിച്ചത്. പെരുമാതുറയിൽ നിന്നും പുതുക്കുറിച്ചിലേക്ക് വന്ന ബൈക്കുകൾ പരസ്പരം ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടിയായിരുന്നു അപകടം നടന്നത്.
Summary: A 51-year-old fisherman, Varghese Robert from Cheriyathura, died after collapsing while fishing at Vizhinjam.