മുംബൈ: സിന്ധുദുര്‍ഗിലെ വനമേഖലയില്‍ അൻപതുകാരിയെ മരത്തില്‍ ചങ്ങലയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. അമേരിക്കൻ വംശജയായ വയോധികയെ ആണ് കണ്ടെത്തിയിരിക്കുന്നത്.A 50-year-old woman was found chained to a tree in a forest area of Sindhudurg
അവരുടെ യുഎസ് പാസ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പിയും തമിഴ്നാട് വിലാസമുള്ള ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും അവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആരോഗ്യനില കണക്കിലെടുത്ത് സ്ത്രീയെ ഗോവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടുണ്ട്.അമേരിക്കൻ വംശജയായ വയോധികയെ കുടംബ വഴക്കിനെ തുടർന്ന് ഭർത്താവാണ് വനത്തിനുള്ളിൽ കെട്ടിയിട്ടതെന്ന് പോലീസ് പറഞ്ഞു.
കാലിൽ ചങ്ങലയിട്ട് മരത്തിൽ ബന്ധിച്ച നിലയിൽ വയോധികയെ കണ്ടതോടെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പ്രഥമിക ശുശ്രൂഷകൾ നൽകിയ ശേഷം, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ആടുമേയ്ക്കാന്‍ പോയ ആളാണ് ഇവരുടെ കരച്ചില്‍ കേട്ടതും സംഭവം പൊലീസില്‍ അറിയിച്ചതും. തമിഴ്നാട് വിലാസവും യു.എസ് പാസ്പോര്‍ട്ടിന്റെ കോപ്പിയും ഉള്‍പ്പെടെയുള്ള രേഖകള്‍ കണ്ടെത്തിയെന്നും അതിന്‍പ്രകാരം ലളിത കായി എന്നയാളാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
രേഖകള്‍ പ്രകാരം വിസ കാലാവധി കഴിഞ്ഞുവെന്നും അവരുടെ പൗരത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി രേഖകളെല്ലാം പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസിന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ച്, യുവതി കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയിലാണെന്നും തമിഴ്നാട് സ്വദേശിയായ അവരുടെ ഭര്‍ത്താവാണ് അവരെ അവിടെ കെട്ടിയിട്ടതെന്നുമാണ് കണ്ടെത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനായി തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്കും മറ്റ് ചില സ്ഥലങ്ങളിലേക്കും പൊലീസ് സംഘം പോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തന്റെ ഭർത്താവാണ് കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കാട്ടിൽ കെട്ടിയിട്ടതെന്നും 40 ദിവസമായി ഭക്ഷണം കഴിച്ചില്ലെന്നും ഇവർ നൽകിയ കുറിപ്പിൽ പറയുന്നു. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അനേ്വഷണം നടന്നുവരികയാണെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു.