കൊല്ലം: വീട്ടിലെ ടീപ്പോയിയിലെ ചില്ലുതകർന്ന് കാലിൽ തുളച്ചുകയറിയതിനെ തുടർന്ന് രക്തം വാർന്ന് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം.
വിളയിലഴികത്ത് വീട്ടിൽ സുനീഷിൻ്റെയും റൂബിയുടെയും മകനായ എയ്ദൻ സുനീഷാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
അപകടം നടക്കുമ്പോൾ എയ്ദനും അമ്മ റൂബിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ സ്വീകരണ മുറിയിലിരുത്തിയ ശേഷം കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോഴാണ് എയ്ദനെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്.
കുറ്റിയിട്ടിരുന്ന വാതിൽ തുറക്കുന്നതിനായി ടീപ്പോയി നീക്കിയിട്ട് എയ്ദൻ അതിനുമുകളിൽ കയറിയപ്പോൾ ചില്ലുപൊട്ടി താഴെ വീണതാകാമെന്നാണ് കരുതുന്നത്.
വീഴ്ചയിൽ ചില്ലുകഷണങ്ങൾ തുടയിലും കാലിലും തുളച്ചുകയറി.
ഉടനെ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവസമയത്ത് സുനീഷ് മൂത്ത കുട്ടിയെ ട്യൂഷൻ ക്ലാസിലാക്കാൻ പോയിരിക്കുകയായിരുന്നു. കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് എയ്ദൻ.
റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ നിന്ന് പിൻവലിക്കണം; കാലിക്കറ്റ് സർവകലാശാല വിസിക്ക് പരാതി
കപ്പൽ രക്ഷാദൗത്യം അതിസാഹസിക ഘട്ടത്തിലേക്ക്
കൊച്ചി: കേരള തീരത്തിന് സമീപം തീപിടിത്തമുണ്ടായ വാൻ ഹയി കപ്പലിലെ രക്ഷാദൗത്യം നാലാം ദിവസവും പുരോഗമിക്കുകയാണ്.
ഇന്ന് മുതൽ അതിസാഹസികമായ ഘട്ടത്തിലേക്ക് രക്ഷാപ്രവർത്തകർ കടന്നിരിക്കുകയാണ്.
വ്യോമസേനയുടെ ഹെലികോപ്റ്റർ കപ്പലിന് മുകളിൽ പറന്നെത്തി ഡ്രൈ കെമിക്കൽ പൗഡർ ബോംബ് പ്രയോഗിച്ചു.
ഏത് നിമിഷവും സ്‌ഫോടനം പ്രതീക്ഷിക്കാവുന്ന കപ്പലിലാണ് വ്യോമസേന ഈ രക്ഷാപ്രവർത്തനം നടത്തിയത്.
ഇന്ധന ടാങ്കിനു സമീപത്തെ തീ അണയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ദൗത്യം. ടാങ്കിൽ 2,000 ടൺ ഇന്ധനവും 240 ടൺ ഡീസലുമുണ്ട്. ഇതിലേക്ക് തീപടർന്നാൽ വലിയ സ്‌ഫോടനം ഉറപ്പാണ്.
കപ്പലിൽ ഇന്നലെ രാത്രിയും പൊട്ടിത്തെറി സംഭവിച്ചിരുന്നു. നിയന്ത്രണമില്ലാതെ കടലിൽ ഒഴുകി നടക്കുന്ന കപ്പലിനെ പുറംകടലിലേക്ക് മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കേരളം ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കടൽ രക്ഷാദൗത്യമാണ് അറബികടലിൽ പുരോഗമിക്കുന്നത്.
ഇന്നലെ തീപിടിക്കുന്ന കപ്പിലിൽ ഹെലികോപ്റ്റർ വഴി ഇറങ്ങി വടം കെട്ടിയിരുന്നു. ഇത് കോസ്റ്റ് ഗാർഡ് കപ്പിലിൽ ബന്ധിച്ച് ഉൾക്കടലിലേക്ക് വലിച്ചു കൊണ്ടു പോകാനാണ് ശ്രമം.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; പിടിയിലായവരിൽ ഇന്ത്യന്‍ വംശജരും
വില്ലൻ ലിഥിയം അയൺ ബാറ്ററി! വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിൻ്റെ കാരണം വ്യക്തമാക്കി വിദഗ്ദർ
കൊച്ചി: കൊച്ചി തീരത്തിനടുത്ത് വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിനും തീ പിടിത്തത്തിനും പ്രധാന കാരണമായത് ലിഥിയം അയൺ ബാറ്ററിയാണെന്ന് വിദഗ്ദ്ധർ.
തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ മാരക രാസവസ്‌തുക്കൾക്കൊപ്പം ലിഥിയം ബാറ്ററിയും ഉണ്ടായിരുന്നതിനാലാണ് മൂന്ന് ദിവസം ശ്രമിച്ചിട്ടും തീയണയ്‌ക്കാൻ കഴിയാത്തതെന്ന് വിദഗ്ദർ പറയുന്നു.
ഷോർട്ട് സർക്യൂട്ടോ,ഘർഷണമോ ഉണ്ടായാൽ കത്തുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ലിഥിയം ബാറ്ററിയെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) മുൻ ജോയിന്റ് ചീഫ് കൺട്രോളറും രാസവസ്‌തു വിദഗ്ദ്ധനുമായ ഡോ. ആർ. വേണുഗോപാൽ പറയുന്നു.
വൻതോതിൽ ഉൗർജം ശേഖരിച്ചുവയ്ക്കുന്നവയാണ് ലിഥിയം ബാറ്ററികൾ. തീപിടിക്കാൻ സാദ്ധ്യത കൂടുതലുള്ള ബാറ്ററികൾ കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കുന്ന വീഴ്‌ചയോ അശ്രദ്ധയോ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ.
രാസവസ്‌തുക്കൾ പ്രതിപ്രവർത്തന ശേഷിയുള്ളതും മനുഷ്യരെ വലിയ രീതിയിൽ പരിക്കേൽപ്പിക്കാൻ കഴിവുള്ളതുമാണ്.
ഡൈമീഥൈൻ സൾഫേഡ്, ഈഥൈൽ ക്ളോറോക്ളോർഫോർമൈറ്റ്, ഹെക്‌സാമെറ്റലിൻ ഡൈ അമിൻസയനേറ്റ്, 25 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ നൈട്രോസെല്ലുലോസ്, പാരാഫോർമാൽഡീഹൈഡ് തുടങ്ങിയവയാണ് ഏറ്റവുമധികം അപകടകരമായ രാസവസ്‌തുക്കൾ.
തീ പിടിക്കുന്ന ദ്രാവകങ്ങൾ, ഖരവസ്‌തുക്കൾ എന്നിവയും കത്തിപ്പിടിക്കാനും പൊട്ടിത്തെറിക്കാനും കഴിവുള്ളവയാണ്.
ബെൻസോഫീനോൻ ഉൾപ്പെടെയുള്ള പ്രതിപ്രവർത്തനശേഷിയുള്ള രാസവസ്‌തുക്കളുമുണ്ട്. കീടനാശിനികൾ പോലുള്ള രാസവസ്‌തുക്കളും വളരെ അപകടകരമാണ്.
അതേ സമയംമാരകമായ രാസവസ്‌തുക്കൾക്കും, പെട്രോകെമിക്കൽ ഉത്പന്നങ്ങൾക്കുമൊപ്പം ലിഥിയം ബാറ്ററികൾ കപ്പലിൽ കയറ്റാറില്ല.
കപ്പലിൽ ലിഥിയം ബാറ്ററിയിൽ നിന്നാരംഭിച്ച പൊട്ടിത്തെറിയും തീപിടിത്തവും മാരക രാസവസ്‌തുക്കളിലേക്ക് വ്യാപിച്ചതാകാനാണ് സാദ്ധ്യത.
വെള്ള, കറുപ്പ് നിറങ്ങളിൽ പുക ഉയരുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾ കത്തുമ്പോൾ വെള്ളപ്പുകയും രാസവസ്‌തുക്കൾ കത്തുമ്പോൾ കറുത്ത പുകയുമാണ് ഉയരുക
വിദ്യാർഥിനിയുടെ ഭാവി തുലച്ചത് അധ്യാപിക; നീതിതേടി പതിനാറുകാരി; നടപടിയെടുക്കാതെ പോലീസ്
തിരുവനന്തപുരം: വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നീതിതേടി പതിനാറുകാരി. പ്ലസ് വൺ വിദ്യാർഥിനിക്കെതിരെയാണ് അധ്യാപകനെ ചേർത്ത് ആരോപണം ഉന്നയിച്ചത്.
അധ്യാപികയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടും നടപടിയെടുത്തിട്ടില്ല. അധ്യാപികയെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.
കിളിമാനൂർ രാജാ രവിവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖക്കെതിരെയാണ് കിളിമാനൂർ പൊലീസ് നടപടിയെടുക്കാത്തത്.
സഹഅധ്യാപകനോടുള്ള വൈരാഗ്യത്തിലാണ്, അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ വാർത്ത ചന്ദ്രലേഖ പ്രചരിപ്പിച്ചത്.
ജനുവരിയിൽ വിദ്യാർഥിനി അസുഖം ബാധിച്ച് അവധിയിലായിരുന്ന കാലയവളിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്.
അപമാനഭാരത്താൽ പതിനാറുകാരിയായ വിദ്യാർഥിനിക്ക് പിന്നീട് പഠനം നിർത്തേണ്ടി വന്നു. പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും തുടർന്ന് മേയ് 27 ന് മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
പിടിഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 5ന് ചന്ദ്രലേഖയെ സസ്പെൻഡ് ചെയ്തിരുന്നു.
അതേദിവസം ഇവർക്കെതിരെ കിളിമാനൂർ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ചന്ദ്രലേഖക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായിട്ടില്ല.
Summary:
A 5-year-old boy, Aiden Sunish, son of Sunish and Ruby, died after a glass shard from a broken table pierced his leg, leading to excessive bleeding. The tragic incident occurred on Wednesday evening at their home in Vilayilazhikath.