web analytics

പടക്ക ബോക്സിന് മേലെയിരുന്നാൽ ഓട്ടോ വാങ്ങിത്തരുമെന്ന് സുഹൃത്തുക്കൾ ; മദ്യലഹരിയിൽ വെല്ലുവിളി സ്വീകരിച്ച് യുവാവ്; തീ കൊളുത്തി, പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

ബംഗളൂരു: വെല്ലുവിളിയുടെ ഭാഗമായി പടക്കംനിറച്ച പെട്ടിയുടെ പുറത്തിരുന്ന 32കാരന് ദാരുണാന്ത്യം. ദീപാവലി രാത്രിയിലാണ് ദാരുണസംഭവം ഉണ്ടായത്. ശബരീഷ് ആണ് മരിച്ചത്.firecrackers

ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഒക്ടോബർ 31ന് രാത്രിയിൽ ശബരീഷും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ചിരുന്നു. പടക്കം നിറച്ച പെട്ടിയുടെ മുകളിൽ ഇരിക്കാമെങ്കിൽ ഓട്ടോറിക്ഷ നൽകാമെന്ന് സുഹൃത്തുക്കൾ ശബരീഷിന് വാഗ്ദാനം ചെയ്തു.

ബെം​ഗളൂരുവിലാണ് ഒരു ചലഞ്ചിന്റെ പേരിൽ യുവാവിന് ജീവൻ നഷ്ടമായത്. ഇതിന്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. സമീപത്തെ ഷോപ്പിലുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ശബരീഷ് എന്നയാളാണ് മരിച്ചത്.

ചലഞ്ച് ഏറ്റെടുത്ത് വിജയിച്ച് ഓട്ടോറിക്ഷ വാങ്ങിത്തരാമെന്ന സുഹൃത്തുക്കളുടെ വാ​ഗ്ദാനം വിശ്വസിച്ചാണ് യുവാവ് റിസ്ക് എടുത്തത്. കൊണകുണ്ടേയിലായിരുന്നു സംഭവം. യുവാവ് പടക്കം നിറച്ച ബോക്സിന് മേലെ കയറിയിരിക്കുന്നതും സുഹൃത്തുക്കൾ ഇത് കൊളുത്തിയിട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് ഓടി മാറുന്നതും വീഡിയോയിൽ കാണാം.

പൊട്ടിത്തെറിക്ക് പിന്നാലെ യുവാവ് ബോധരഹിതനായി റോഡിൽ വീഴുന്നതും കാണാം.യുവാവിന്റെ വിയോ​ഗത്തിൽ കുടുംബവും ബന്ധുക്കളും തകർന്ന അവസ്ഥയിലാണ്. കളിക്ക് പറഞ്ഞ വെല്ലുവിളിയാണ് കാര്യമായതും ഒരാളുടെ ജീവൻ നഷ്ടമായതും. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന നിരവധിപേർക്ക് ​ഗുരുതര പരിക്കേറ്റതായി വിവരമുണ്ട്. ശബരീഷിന്റെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

ഷോ റോഡിൽ മതി, ഫുട്പാത്തിൽ വേണ്ട; കോഴിക്കോട് ട്രാഫിക് നിയമം ലംഘിച്ച സ്കൂട്ടർ യാത്രികനെ വിരട്ടിവിട്ട് വയോധിക

കോഴിക്കോട് ട്രാഫിക് നിയമം ലംഘിച്ച സ്കൂട്ടർ യാത്രികനെ വിരട്ടി വിട്ട് വയോധിക കോഴിക്കോട്...

പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ പ്രണയവാർഷികം അവിസ്മരണീയമാക്കാൻ ജർമ്മനിയിലെ ഒരു...

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ ഒട്ടിക്കാൻ; റേഡിയോ കിയോസ്കുകളുടെ കഷ്ടകാലം!

ഇയം ആകാശവാണിയാം… സമ്പ്രതി വാർത്താഃ ശ്രൂയന്താം… പണ്ട് വാർത്ത കേൾക്കാൻ  ഇന്ന് പോസ്റ്റർ...

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ ‘സമിതി നിർണ്ണയം’ പൂർത്തിയാക്കി…ചെയർമാനായി ചെന്നിത്തലയെ നിയമിച്ചു; തരൂരിനെയും തഴഞ്ഞില്ല

സ്ഥാനാർത്ഥി നിർണ്ണയത്തിന് മുൻപേ 'സമിതി നിർണ്ണയം' പൂർത്തിയാക്കി…ചെയർമാനായി ചെന്നിത്തലയെ നിയമിച്ചു; തരൂരിനെയും...

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം) കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത....

Related Articles

Popular Categories

spot_imgspot_img