കഞ്ചാവുമായി യുവതി പിടിയില്‍
തിരുവനന്തപുരം: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയവേളി സ്വദേശി ബിന്ദുവിനെ(30) ആണ് സിറ്റി ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്.
വേളി ടൂറീസ്റ്റ് വില്ലേജിനടുത്ത് യൂത്ത് ഹോസ്റ്റല്‍ റോഡിലൂടെ ഓട്ടോയില്‍ പോകുകയായിരുന്ന ബിന്ദുവിനെ പിന്തുടര്‍ന്ന് ഡാന്‍സാഫ് സംഘം പരിശോധന നടത്തുകയായിരുന്നു. ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വെട്ടുകാട് ബാലനഗറിലുളള ഒരാള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ പോകുന്നതിനിടെയാണ് യുവതി ഡാന്‍സാഫിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തീരദേശ മേഖല കേന്ദ്രീകരിച്ച് വിവിധ സംഘങ്ങള്‍ കഞ്ചാവ് വില്‍ക്കുന്നതായി സിറ്റി ഡാന്‍സാഫ് ടീമിന് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് സംഘത്തില്‍പ്പെട്ട യുവതിയെ പിടികൂടാനായത്.
ബംഗളൂരു, അസം എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് നാലിരട്ടിയോളം വിലയ്ക്കാണ് സംഘം വില്‍ക്കുന്നത്. യുവതിയുടെ ഭര്‍ത്താവ് കാര്‍ലോസിനെ 150 കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളിപ്പോള്‍ ജാമ്യത്തിലാണെന്നും ഡാന്‍സാഫ് ടീം അറിയിച്ചു.
10000 രൂപ കൈക്കൂലി; മരട് എസ്‌ഐ പിടിയിൽ
കൊച്ചി: അപകടത്തില്‍പ്പെട്ട വാഹനം തിരിച്ചുനല്‍കാന്‍ കൈക്കൂലി വാങ്ങിയ എസ്‌ഐ പിടിയിൽ. മരട് എസ്‌ഐ ഗോപകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.
അപകടത്തില്‍ പെട്ട വാഹനം തിരിച്ചുനല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗോപകുമാറിനെ സ്റ്റേഷനില്‍ നിന്നും വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തത്.
ഗോപകുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാഹന ഉടമ വിജിലന്‍സിനെ ബന്ധപ്പെടുകയായിരുന്നു.
വിജിലൻസ്നി ര്‍ദേശിച്ചത് പ്രകാരം പതിനായിരം രൂപയുമായാണ് വാഹന ഉടമ സ്റ്റേഷനില്‍ എത്തിയത്. തുടർന്ന് ഈ പണം വാങ്ങുന്നതിനിടെ വിജിലന്‍സ് എസ്‌ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗോപകുമാറിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
പരുക്കേറ്റയാളെ പ്രതിയാക്കി കേസെടുത്തു
തിരുവല്ല: വാഹനമിടിച്ച് പരുക്കേറ്റയാളെ പ്രതിയാക്കി വാഹനാപകടത്തിൽ തിരുവല്ല പോലീസ് കേസെടുത്തു.
മന്ത്ര വി.എൻ. വാസവന്റെ അടുത്ത അനുയായി ആയിട്ടുള്ള എഐജി വി.ജി. വിനോദ്കുമാറിന്റെ സ്വകാര്യ വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിലാണ് തിരുവല്ല പോലീസിന്റെ വിചിത്ര നടപടി.
സാധാരണ വാഹനാപകടങ്ങളിൽ പരുക്കേൽക്കുന്നയാളുടെ മൊഴി വാങ്ങിയാണ് പോലീസ് കേസെടുക്കുന്നത്. ഇവിടെയാകട്ടെ എഐജിയുടെ സ്വകാര്യ വാഹനം ഓടിച്ചിരുന്ന പോലീസ് ഡ്രൈവറുടെ മൊഴി പ്രകാരം പരുക്കേറ്റയാൾക്കെതിരേ കേസെടുത്തിരിക്കുകയാണ്.
ഓഗസ്റ്റ് 30-ാം തീയതി രാത്രി 10.50-ഓടെ എം.സി റോഡിലെ കുറ്റൂരിലാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന എ.ഐ.ജി. വിനോദ് കുമാർ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്സ്‌യുവി 700 വാഹനമാണ് അപകടത്തിൽപ്പെട്ടത്.
കാറിടിച്ച് പരുക്കേറ്റത് ഹോട്ടൽ തൊഴിലാളിയായ ഇതരസംസ്ഥാന തൊഴിലാളിയാണ്. ഇയാൾ റോഡ് കുറുകെ കടക്കുന്നതിനിടെയായിരുന്നു അപകടം.
സാരമായി പരുക്കേറ്റ തൊഴിലാളിയെ പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും തോളത്തും മുറിവുകൾ സംഭവിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ, എഫ്ഐആറിൽ പരുക്കേറ്റയാളുടെ ആരോഗ്യനിലയേക്കാൾ വിശദമായ വിവരങ്ങൾ വാഹനത്തിന് സംഭവിച്ച കേടുപാടുകളെ കുറിച്ചാണ്.
കാറിന്റെ ബോണറ്റിന്റെ ഇടത് വശം, ഹെഡ്‌ലൈറ്റ് ഭാഗം, വീൽ ആർച്ച് എന്നിവക്ക് കേടുപാടുകൾ സംഭവിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Summary: A 30-year-old woman from Valiyavelly, identified as Bindu, was arrested by the City Dansaf team for transporting 4 kg of cannabis in an autorickshaw.