യുകെയിൽ പനിബാധിച്ച് 29 കാരി മലയാളി യുവതിക്ക് ദാരുണാന്ത്യം; ന്യൂമോണിയ ബാധിച്ച് വിടപറഞ്ഞത് വയനാട് സ്വദേശിനി

യുകെ മലയാളികളെ സങ്കടത്തിലാഴ്ത്തി വീണ്ടുമൊരു മരണവാർത്ത പുറത്തുവരികയാണ്. കഴിഞ്ഞ 5 വർഷമായി ഇംഗ്ലണ്ട് നോർത്ത് ആംപ്റ്റണിൽ ജോലി ചെയ്യുന്ന അഞ്‌ജു ജോർജ്ജ് എന്ന യുവതിയാണ് പനി ബാധിച്ച് മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. ഐടി മേഖലയില്‍ ജോലി ചെയ്ത് വരുകയായിരുന്നു അഞ്ജുവെന്നാണ് പ്രാഥമിക വിവരം.

നോര്‍ത്താംപ്ടന്‍ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു അഞ്ജു അമല്‍. ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഉണ്ടായ ചെറുപ്പക്കാരിയുടെ മരണം യുകെ മലയാളി സമൂഹത്തിനും ആഘാതമാവുകയാണ്. ഇരിട്ടി പേന്താനത്ത്, അമലിന്റെ ഭാര്യയാണ് അഞ്ജു.

പുൽപ്പള്ളി മാരപ്പൻമൂല ആനിത്തോട്ടത്തിൽ, ജോർജ്ജ് – സെലിൻ ദമ്പതികളുടെ മകളാണ്. സഹോദരി – ആശ(ഇസാഫ് ബാങ്ക് (തിരൂർ ) സംസ്കാരം പിന്നീട്. അഞ്ജുവിന്റെ ആകസ്മിക വേർപാടിൽ ന്യൂസ് 4 മീഡിയ കുടുംബാംഗങ്ങളും ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഇടുക്കിയിൽ വനം വകുപ്പുദ്യോഗസ്ഥർ കർഷകൻ്റെ വീട് കത്തിച്ച് വസ്തുക്കൾ മോഷ്ടിച്ചതായി ആരോപണം

ഇടുക്കിയിൽ വനംവകുപ്പുദ്യോഗസ്ഥർ കർഷകന്റെ വീട് നശിപ്പിച്ച് വിട്ടിൽ സൂക്ഷിച്ചിരുന്ന കാപ്പി, കുരുമുളക് എന്നിവയും, വീട്ടുഉപകരണങ്ങളും കൊണ്ടുപോയതായി പരാതി.

പാൽകുളം മേടിന് സമീപത്ത് 50 വർഷമായി താമസിക്കുന്ന കുത്തനാപള്ളിൽ നിജോ പോളിന്റെ വീട്ടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയതായി ആക്ഷേപം ഉയർന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ പാൽക്കുളം മേടിന് പോകുന്ന വഴിയോർത്ത് 50 വര്ഷക്കാലമായി താമസിച്ചു കൊണ്ടിരുന്ന വീട് വനഭൂമിയിലാണെന്നാരോപിച്ച് വനം വകുപ്പുദ്യോഗസ്ഥര് വീട് നശിപ്പിക്കുകയായിരുന്നു.

വീട് ഉൾപ്പെടുന്ന പ്രദേശം വനഭൂമി ആണെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയത്. കത്തിച്ച വീടിൻ്റെ മേൽക്കൂര നിർമിച്ച ഇരുമ്പു സാമഗ്രികൾ ഉദ്യോഗസ്ഥർ ആക്രിക്കടയിൽ വിറ്റതായി തെളിവുണ്ടെന്നും നിജോ പറഞ്ഞു.

വർഷങ്ങൾക്കു മുൻപ് കുടുംബ സ്വത്തായി തനിക്ക് ലഭിച്ച ഭൂമിയാണിതെന്നും , പഞ്ചായത്തിൽ വീടിന്റ കരം അടക്കുന്നതാണ് എന്നും നിജോ പറയുന്നു. പാൽക്കുളം മേട് പ്രദേശത്ത് നിരവധി പേരെ മുമ്പും ഭീഷണിപ്പെടുത്തി സ്ഥലത്തുനിന്ന് ഇറക്കിവിടുവാൻ വനം വകുപ്പ് ശ്രമം നടത്തിയിരുന്നു.

താമസിക്കാൻ തനിക്ക് മറ്റൊരിടം ഇല്ലന്നും വാടക വീട്ടിലാണ് കഴിയുന്നത് എന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, കളക്ടര്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ പരാതി നൽകിയതായി നിജോ പോൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ് വേ...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടി

ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടി അടുത്ത സുഹൃത്തായ ചൈനയിൽ നിന്നും പാകിസ്ഥാന് വൻ...

Related Articles

Popular Categories

spot_imgspot_img