വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി fake bomb threats ഉയർത്തിയ ഇരുപത്തഞ്ചുകാരൻ അറസ്റ്റിൽ. രാജ്യത്ത് നടന്ന വ്യാജ ഭീഷണികളില്‍ രണ്ടാമത് അറസ്റ്റ് ആണിത്.
ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. പോപ്പുലാരിറ്റി നേടുന്നതിന് വേണ്ടിയാണ് ഇയാള്‍ വ്യാജ ഭീഷണി സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു.
ഒക്ടോബർ 14 മുതൽ 275 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. ഇതിനിടയിലാണ് ആദ്യം പതിനേഴുകാരന്‍ അറസ്റ്റിലായത്.
ഡൽഹി വിമാനത്താവളത്തിന് രണ്ടു ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ശുഭം അറസ്റ്റിലായത്. ഇയാളുടെ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്തപ്പോഴാണ് ജന ശ്രദ്ധ ലഭിക്കുന്നതിനായി നടത്തിയ വ്യാജ ബോംബ് ഭീഷണിയാണെന്ന് യുവാവ് പറഞ്ഞത്.
അതേ സമയം വിമാനങ്ങൾക്കു നേരെയുള്ള വ്യാജ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സോഷ്യല്‍ മീഡിയക്ക് കേന്ദ്രം കർശന നിർദേശം നൽകി.
വ്യാജസന്ദേശങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണന്നും തെറ്റായ സന്ദേശങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 72 മണിക്കൂറിനുള്ളിൽ അധികൃതരെ വിവരമറിയിക്കണമെന്നും ഐടി മന്ത്രാലയം നിര്‍ദ്ദേശിച്ചു.