web analytics

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂര്‍: സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃശ്ശൂർ കയ്പമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. ചാവക്കാട് കടപ്പുറം സ്വദേശിയും എടമുട്ടത്ത് താമസക്കാരനുമായ അറക്കൽ വീട്ടിൽ മുഹമ്മദ് അനസ് (25) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ദേശീയപാത 12 ൽ ആയിരുന്നു അപകടം നടന്നത്. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന വലിയപറമ്പിൽ എന്ന സ്വകാര്യ ബസും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

ബസ് ബൈക്കിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. ബസ് ദേഹത്ത് കൂടെ കയറിയതിന് തുടർന്ന് ബൈക്ക് യാത്രികനായ അനസ് തൽക്ഷണം മരിക്കുകയായിരുന്നു. അപകടത്ത തുടര്‍ന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു. ഓച്ചിറ വലിയകുളങ്ങരയിലാണ് അപകടമുണ്ടായത്. ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേശീയപാതയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

ചേര്‍ത്തലയിലേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും എതിര്‍ദിശയില്‍ നിന്ന് വന്ന ജീപ്പുമായാണ് കൂട്ടിയിടിച്ചത്.

തേവലക്കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. അപകടത്തില്‍ ജീപ്പ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. ഇടിയുടെ ശബ്ദം കേട്ടാണ് നാട്ടുകാര്‍ ഞെട്ടി എഴുന്നേറ്റത്. പിന്നാലെ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സഡന്‍ ബ്രേക്കിട്ടപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന നിരവധിപ്പേര്‍ക്ക് നിസാര പരിക്കേറ്റതായുമാണ് ലഭിക്കുന്ന വിവരം.

ഗണേശോത്സവത്തിനിടെ കാർ അപകടം; മൂന്ന് മരണം

റായ്പുര്‍: ഗണേശോത്സവ ഘോഷയാത്ര നടക്കുന്നതിനിടെ ആളുകൾക്കിടയിലേക്ക് എസ്‌യുവി കാർ പാഞ്ഞുകയറി മൂന്നുപേർ മരിച്ചു.

ചത്തീസ്ഗഢിലാണ് ദാരുണ സംഭവം നടന്നത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരിന്നുവെന്ന് പോലീസ് അറിയിച്ചു.

ചത്തീസ്ഗഢിലെ ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ വിപിന്‍ പ്രജാപതി (17), അരവിന്ദ് (19), ഖിരോവതി യാദവ് (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

40-കാരനായ സുഖ്‌സാഗര്‍ വൈഷ്ണവ് ആണ് അറസ്റ്റിലായത്. അപകടത്തിനിടയാക്കിയ വാഹനവും പോലീസ് പിടിച്ചെടുത്തു.

ഗണപതി വിഗ്രഹ നിമഞജ്‌ന യാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അംബികാപുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്.

Summary: A 25-year-old bike rider, Muhammad Anas from Chavakkad Kadappuram, died after a collision between a private bus and a bike on NH at Kaipamangalam, Thrissur.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

Related Articles

Popular Categories

spot_imgspot_img