ചെന്നൈ: അമ്മയെയും സഹോദരന്റെയും കഴുത്തറുത്ത് കൊന്ന് 20കാരന്‍. തമിഴ്നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. പദ്മ(45), മകന്‍ സഞ്ജയ്(15) എന്നിവരാണു കൊല്ലപ്പെട്ടത്.A 20-year-old man killed his mother and brother by slitting their throats
വ്യാഴാഴ്ച രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്. നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലയ്ക്കുശേഷം മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗിലാക്കി അടുക്കളയില്‍ ഉപേക്ഷിച്ച ശേഷം നിതീഷ് രക്ഷപ്പെട്ടു.
തൊട്ടടുത്ത ദിവസം അയല്‍പക്കത്ത് താമസിക്കുന്ന അമ്മായി മഹാലക്ഷ്മിക്ക് നിതീഷ് അയച്ച് മെസേജില്‍നിന്നാണു കൊലപാതക വിവരം പുറത്തറിയുന്നത്. മൊബൈല്‍ ഫോണും വീടിന്റെ ചാവിയും അടങ്ങുന്ന ബാഗ് അടുക്കളയില്‍ വച്ചിട്ടുണ്ടെന്നും പെട്ടെന്ന് വീട്ടിലെത്തണമെന്നുമായിരുന്നു സന്ദേശം.
മഹാലക്ഷ്മി പദ്മയുടെ വീട്ടിലെത്തിയപ്പോള്‍ നിലത്ത് രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ടു. കൂടുതല്‍ പരിശോധിച്ചപ്പോഴാണ് പദ്മയുടെയും സഞ്ജയ്യുടെയും മൃതദേഹങ്ങളടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെത്തുന്നത്. ഉടന്‍ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു.
ഫോറന്‍സിക് സംഘവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിതീഷിനെ തിരുവോത്രിയൂരിലെ ബീച്ചിന്റെ പരിസരത്തുനിന്നു പിടികൂടിയത്.
അക്ക്യൂപങ്ചര്‍ തെറാപിസ്റ്റാണ് കൊല്ലപ്പെട്ട പദ്മ.. ഇവരുടെ ഭര്‍ത്താവ് മുരുഗന്‍ ഒമാനില്‍ ക്രെയിന്‍ ഓപറേറ്ററാണ്. കൊല്ലപ്പെട്ട സഞ്ജയ് തിരുവോത്രിയൂരിലെ സ്വകാര്യ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
സെമസ്റ്റര്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ‘അമ്മ ദേഷ്യപ്പെട്ടതാണ് കൃത്യത്തിലേക്കു നയിച്ചതെന്നാണ് ചോദ്യംചെയ്യലില്‍ നിതീഷ് പൊലീസിനു മൊഴിനല്‍കിയത്. അനാഥനാകരുതെന്നു കരുതിയാണ് സഹോദരനെ കൊന്നതെന്നും ഇയാള്‍ പറഞ്ഞു.