പതിനെട്ടുകാരി തൂങ്ങിമരിച്ചതിനെ തുടർന്ന് ആത്മഹത്യക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. മലപ്പുറം ആമയൂരിൽ ആയിരുന്നു സംഭവം നടന്നത്. പതിനെട്ടുകാരി തൂങ്ങി മരിച്ചതിനെ തുടർന്ന് 19കാരൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
ചികിത്സയിലായിരുന്ന സജീർ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരോടും പറയാതെ ഇന്നലെ ഇറങ്ങി പോയ സജീറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. എടവണ്ണ പുകമണ്ണിലാണ് മൃതദേഹം കണ്ടെത്തിയത്.
കാരക്കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനത്തിനുശേഷം പി.എസ്.സി. പരീക്ഷാപരിശീലനം നടത്തിവരികയായിരുന്നു ഷൈമ. ഷൈമ അയല്‍വാസിയായ 19കാരനുമായി ഇഷ്ടത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹമുറപ്പിക്കുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
കാരക്കുന്നിലെ വീടിന്റെ ടെറസിലുള്ള കമ്പിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് ഷൈമയെ കണ്ടെത്തിയത്. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു ഷൈമയുടെ മരണം. ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെയാണ് ആത്മഹത്യ ചെയ്തത്.