ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. അടിമാലിയിൽ ആണ് സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.(A 10-year-old girl met a tragic end after getting food stuck in her throat in Adimali)
ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി ആശുപത്രിയിൽ.
വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് ഇനി പഠനവിഷയം തെരഞ്ഞെടുക്കാം; സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കമാകും
സംസ്ഥാനത്ത് നാല് വർഷ ബിരുദത്തിന് ഇന്ന് തുടക്കമാകും. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. ഉദ്ഘാടന പരിപാടി എല്ലാ കോളേജുകളിലും തത്സമയം പ്രദർശിപ്പിക്കും.(The four-year degree in the state will begin today)
തുടർന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാവും. തൊഴിൽശേഷി വളർത്തലും ഗവേഷണപ്രവർത്തനങ്ങളും സംയോജിപ്പിച്ചുള്ള പാഠ്യപദ്ധതിയാണ് നാല് വർഷ ബിരുദത്തിൽ മുന്നോട്ടുവയ്ക്കുന്നത്.
വിദ്യാർഥികൾക്ക് അഭിരുചിക്ക് അനുസരിച്ച് പഠനവിഷയം തെരഞ്ഞെടുക്കാം എന്നതും കോഴ്‌സിൻ്റെ പ്രത്യേകതയാണ്.
ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിർണായക ചുവടുവപ്പ് എന്ന രീതിയിലാണ് സർക്കാർ നാല് വർഷ ബിരുദം അവതരിപ്പിക്കുന്നത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും എന്ന പ്രഖ്യാപനത്തോടെയാണ് നാല് വർഷ ബിരുദത്തിന് സർക്കാർ തുടക്കമിടുന്നത്.