മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് വയറിൽ തുളച്ച് കയറി; യുവാവിന് ദാരുണാന്ത്യം

അടിമാലി: ഇടുക്കി അടിമാലിയിൽ ഏലത്തോട്ടത്തിൽ ജോലികൾ ചെയ്യിക്കുന്നതിനിടെ മരത്തിന്റെ ശിഖരം ഒടിഞ്ഞു ദേഹത്ത് വീണ് തോട്ടം സൂപ്രണ്ട് മരിച്ചു.

കട്ടപ്പന ആനവിലാസം പുല്ലുമേട് പുതുവൽ സതീഷ് രാഘവൻ ( 48) ആണ് മരിച്ചത്. അടിമാലി പീച്ചാടിന് സമീപമുള്ള ഏലത്തോട്ടത്തിലാണ് സംഭവം.

തോട്ടത്തില്‍ കനാലിന്‍റെ കല്ലുക്കെട്ട് നടക്കുന്നതിനിടെ തൊഴിലാളികൾക്ക് നിർദ്ദേശം നൽകി മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു സതീഷ്.

പെട്ടെന്ന് സമീപത്ത് നിന്നിരുന്ന ഒരു വൻ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് താഴേയ്ക്ക് പതിക്കുകയായിരുന്നു. എല്ലാവരും ഓടി മാറാൻ ശ്രമിച്ചെങ്കിലും സതീഷ് മരക്കൊമ്പിനിടയില്‍പ്പെട്ടു.

അപകടം നടന്നതിന് പിന്നാലെ തന്നെ സതീഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരത്തിന്‍റെ ശിഖരം വയറിൽ തുളച്ച് കയറി സതീഷിന് ഗുരുതര പരുക്കേറ്റിരുന്നു. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അടിമാലി പ്രിൻസിപ്പൽ എസ്.ഐ ജിബിൻ തോമസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

കൗമാരക്കാരനുമായുള്ള അവിഹിതം കണ്ടുപിടിച്ചു; ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി അമ്മയും കാമുകനും…!

ഉത്തരപ്രദേശിലെ ഹാഥ്‌റസിന് സമീപമുള്ള സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറുവയസ്സുകാരി...

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു

സംസ്ഥാനത്തെ മൂന്നാമത്തെ മുലപ്പാൽ ബാങ്ക് തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക്...

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

ബ്രില്യന്‍റ് അനീഷ് മണ്ടന്‍ അപ്പാനി ശരത്

‘ബ്രില്യന്‍റ് അനീഷ്, മണ്ടന്‍ അപ്പാനി ശരത്’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്...

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച്

ജീവനക്കാരുടെ തടി കുറയ്ക്കാൻ വെയ്റ്റ്ലോസ് ചലഞ്ച് ഷെൻഷെൻ ആസ്ഥാനമായ Insta360 (Arashi Vision...

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

Related Articles

Popular Categories

spot_imgspot_img