web analytics

ശ്രുതി ചതുർവേദിയെ യു.എസ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് എട്ട് മണിക്കൂർ

ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദിയെ യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചു.

ലഗേജിൽ സംശയാസ്പദമായി പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ തടഞ്ഞത്. പ്രശസ്ത പബ്ലിക് റിലേഷൻസ് സ്ഥാപനമായ ചൈപാനിയുടെ സ്ഥാപകയാണ് ശ്രുതി ചതുർവേദി.

പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് എട്ട് മണിക്കൂർ തടഞ്ഞുവെക്കുകയും ഉദ്യോഗസ്ഥർ പിന്നീട് ശരീര പരിശോധന നടത്തുകയും ചെയ്തു. അമേരിക്കയിലെ അലാസ്കയിലുള്ള ആങ്കറേജ് വിമാനത്താവളത്തിൽ വെച്ച് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ശ്രുതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്ക് വെച്ചു.

‘പൊലീസും എ.ഫ്ബി.ഐയും ചോദ്യം ചെയ്തെങ്കിലും വളരെ മോശമായാണ് തന്നോട് പെരുമാറിയത്. ഫോൺ, വാലറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ പിടിച്ചെടുക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി പരിശോധന നടത്തുകയും ചെയ്തു.

ആരെയെങ്കിലും ഫോൺ വിളിക്കാൻ പോലും അനുവാദം നൽകിയില്ല. വിശ്രമമുറി ഉപയോഗിക്കാൻ അനുമതി നിഷേധിക്കുകയും വിമാനയാത്ര ഒഴിവാക്കുകയും ചെയ്തു.

ആ അവസ്ഥ ഭീകരമായിരുന്നു’. വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് ശ്രുതി പോസ്റ്റ് ഷെയർ ചെയ്തത്. ശ്രുതി ചതുർവേദിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശങ്ക പ്രകടിപ്പിച്ച് കമൻറ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6 പേർക്ക് പരിക്ക്

പള്ളിയിൽ കലഹം; യാക്കോബായ–ഓർത്തഡോക്സ് തർക്കത്തിൽ കുരുമുളക് സ്പ്രേ, വൈദികൻ ഉൾപ്പെടെ 6...

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

Related Articles

Popular Categories

spot_imgspot_img