യാത്രക്കാർക്ക് സന്തോഷ വാർത്ത; തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ വീണ്ടുമെത്തുന്നു

തിരുവനന്തപുരം: തി രുവനന്തപുരം നോര്‍ത്ത്- മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാൻ തീരുമാനം. യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെത്തുടര്‍ന്നാണ് സർവീസ് പുനരാരംഭിക്കുന്നത്. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഏപ്രിൽ12നും തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് 13 നും ആരംഭിക്കും.

മംഗളൂരു ജങ്ഷനില്‍ നിന്ന് ശനി വൈകിട്ട് 6ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജങ്ഷനില്‍ എത്തിച്ചേരും. ആലപ്പുഴ വഴിയാണ് സര്‍വീസ് നടത്തുക.

കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കായംകുളം, കൊല്ലം എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്. ട്രെയിനിന് 19 കോച്ചുകളാണുള്ളത്.

കൂടാതെ തിരുവനന്തപുരം നോര്‍ത്ത്- ചെന്നൈ താംബരം എസി സ്‌പെഷല്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. താംബരത്തു നിന്നു വെള്ളിയാഴ്ചകളില്‍ രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.30 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് ശേഷം 3.25ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.40ന് താംബരത്ത് എത്തും. കൊല്ലം, ചെങ്കോട്ട വഴിയാണ് സര്‍വീസ് നടത്തുന്നത്.

സ്‌റ്റോപ്പുകള്‍: വര്‍ക്കല, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്‍മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂര്‍, രാജപാളയം, ശ്രീവില്ലിപുത്തൂര്‍, ശിവകാശി, വിരുദുനഗര്‍, മധുര, ഡിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, ശ്രീരംഗം, അരിയല്ലൂര്‍, വിദുരാചലം, വില്ലുപുരം, മേല്‍വറത്തൂര്‍, ചെങ്കല്‍പേട്ട്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു ബീജിങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ്...

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി

റോബിൻ ബസിന് പൂട്ടിട്ട് തമിഴ്‌നാട് എംവിഡി കോയമ്പത്തൂര്‍: തുടർച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ ശ്രദ്ധ...

യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുന്നില്ല

യുഎസ് ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കാനാകുന്നില്ല ന്യൂയോർക്ക്: ഇന്ത്യയുടെ വ്യാപാര നയം അമേരിക്കയ്ക്കെതിരെ “ഏകപക്ഷീയമായിരിക്കുന്നു”...

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ‘ഹര ഹര മഹാദേവ’ ചൊല്ലണമെന്ന് ആവശ്യം; പരാതി

ഡൽഹി–കൊൽക്കത്ത ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളം വച്ച് യുവാവ്; ഹര ഹര...

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ...

Related Articles

Popular Categories

spot_imgspot_img