web analytics

രാജ്യം വെന്തുരുകുന്നു; ഉഷ്ണതരം​ഗത്തിന് സാധ്യത

ബെംഗളൂരു: രാജ്യത്ത് കടുത്ത ഉഷ്ണതരം​ഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഉഷ്ണതരം​ഗമുണ്ടാകുമെന്നാണ് വിവരം.

ന്യുഡൽഹിയിൽ അടുത്ത മൂന്ന് ദിവസം ഉഷ്ണതരം​ഗമുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

  • 【Protect Your Car】: Our car umbrellas prevent your car from overheating when you park in the open, keeping your car cool…
  • 【Easy to fold and store】: Foldable car umbrella, very easy to open and close. A leather storage bag is included in the p…
  • 【Durable quality】: Made of high hardness steel, it can effectively block ultraviolet rays, heat insulation, reliable use…

ഡൽഹിക്ക് പുറമെ ഹിമാചൽ പ്രദേശ്, ഹരിയാണ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ​ഗുജറാത്ത് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾക്കും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഞായറാഴ്ച 42 ഡി​ഗ്രി സെൽഷ്യസിലും കൂടുതൽ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ ബാർമറിൽ ഞായറാഴ്ച 45.6 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.

സാധാരണയുള്ളതിലും 6.8 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണ് പ്രദേശത്ത് ഇന്നലെ അനുഭവപ്പെട്ടത്.

ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ 21 ന​ഗരങ്ങളിലാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്.

ഏപ്രിൽ ആദ്യവാരത്തിൽ രാജ്യത്തെ വിവിധ ന​ഗരങ്ങളിൽ മൂന്ന് മുതൽ 6.9 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഏപ്രിൽ ആറ് മുതൽ പത്ത് വരെ ​ഗുജറാത്തിലും ചില പ്രദേശങ്ങളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പുണ്ട്.

സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കടുത്ത ഉഷ്ണതരംഗം ഉണ്ടായേക്കുമെന്നും അതുകൊണ്ട് ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരളത്തിൽ മൂന്ന് ദിവസമായി പല ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. എങ്കിലും പകൽ സമയത്തെ ചൂടിന് കുറവില്ല.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img