web analytics

ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ; കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു

കോട്ടയം: ജോലിസമ്മര്‍ദ്ദം മൂലം യുവാവ് ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസ്(23) ആണ് മരിച്ചത്. യുവാവ് താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിൽ കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് ജേക്കബ് തോമസ്. ഈ സ്ഥാപനത്തിലെ ജോലിസമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന് ജേക്കബ് മാതാപിതാക്കളോട് പലതവണ പറഞ്ഞിരുന്നതായാണ് വിവരം.

ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഇതുമായി ബന്ധപ്പെട്ട വീഡിയോ സന്ദേശം ജേക്കബ് തന്റെ അമ്മയ്ക്ക് അയച്ചു. ജോലിസമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്നാണ് ഈ വീഡിയോയിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.

ഡിഗ്രി പഠനം പൂർത്തിയായതിന് പിന്നാലെ കഴിഞ്ഞ ഡിസംബറിലാണ് ജേക്കബ് എന്‍ജിനിയറായി ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാൽ ഉറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ ജോലി സമ്മര്‍ദ്ദം ജേക്കബ് നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്. സംഭവത്തിൽ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. കെ.വി....

എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ ‘എമർജൻസി സിലിണ്ടർ’ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ 'എമർജൻസി സിലിണ്ടർ' തട്ടിപ്പ്; എൽപിജി...

ക്രൂരമർദ്ദനമേറ്റ് മരണത്തോട് മല്ലിട്ട് ‘അംഗാദ്’; രക്ഷകയായി രവീണയുടെ മകൾ! ഹൃദയം തൊടും ഈ കുരങ്ങൻ്റെ കഥ

മൃഗസ്നേഹികൾക്കിടയിൽ വലിയ തരംഗമായിരിക്കുകയാണ് നടി റാഷ തഡാനിയുടെ പുതിയ തീരുമാനം. മറ്റ്...

കേരളത്തിൽ ഇനി സ്വന്തം പറമ്പിലെ ചന്ദനമരം മുറിച്ചു വിൽക്കാം; പുതിയ നിയമം നിലവിൽ വന്നു

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് ഭൂവുടമകൾക്കും കർഷകർക്കും വലിയൊരു സാമ്പത്തിക സ്രോതസ്സ് തുറന്നു...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Related Articles

Popular Categories

spot_imgspot_img