കൊച്ചി: മെഡിക്കൽ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം. കാസർകോട് സ്വദേശി അമ്പിളി ആണ് മരിച്ചത്.
വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.ഇന്നലെ രാത്രി 11മണിയോടെയാണ് അമ്പിളിയെ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ സഹപാഠി കണ്ടത്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്.
റഷ്യൻ വിസ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് ഒരു കോടി; ബെൻസ് അടക്കം സകല ആഡംബരങ്ങളും; യുവാവ് പിടിയിൽ
മലപ്പുറം: വിസ തട്ടിപ്പ് കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം കോട്ടക്കൽ മറ്റത്തൂർ സ്വദേശി സയിദ് ആണ് പോലീസിൻ്റെ പിടിയിലായത്. റഷ്യൻ വിസ വാഗ്ദാനം ചെയ്താണ് ഇയാൾ യുവാക്കളിൽ നിന്ന്പണം തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ കോട്ടക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്.
റഷ്യയിൽ വൻ തുക ശമ്പളമുള്ള ജോലി ഇതായിരുന്നു ഇയാളുടെ വാഗ്ദാനം. അറുപതിലധികം പേരിൽനിന്ന് ഒരു കോടി രൂപയോളം സയിദ് തട്ടിയെടുത്തതായാണ് കേസ്. തട്ടിപ്പിലൂടെ നേടിയെടുത്ത പണം സയിദ് ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.