തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ്. നഗരസഭയിലെ 56 വാർഡുകളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുക. കരമനയിലെ ട്രാൻസ്മിഷൻ മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതിലാണ് കുടിവെള്ളം മുടങ്ങുന്നത്.
സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.
ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്റിൽ നിന്ന് ഐരാണിമുട്ടത്തേക്ക് പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ആണ് നടക്കുന്നത്.
മേഖലയിൽ ജലക്ഷാമം നേരിടുന്നവർക്ക് കോര്‍പറേഷനിലെ കോള്‍ സെന്‍ററില്‍ വിളിക്കാം. സുജന സുലഭത്തില്‍ വിളിച്ച് ടാങ്കര്‍ ബുക്ക് ചെയ്യാനും സംവിധാനം ഉണ്ടായിരിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി വ്യക്തമാക്കി.
“പയിനായിരമല്ല” 25000 രൂപ പിഴയടച്ച് എം.ജി.ശ്രീകുമാർ; ഗായകന് പണി കൊടുത്തത് വിനോദ സഞ്ചാരി
കൊച്ചി: കൊച്ചി കായലിൽ മാലിന്യം തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് ഗായകൻ എം.ജി.ശ്രീകുമാർ 25,000 രൂപയുടെ പിഴ അടക്കണമെന്ന് നോട്ടിസ്.
പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരമാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ഗായകനെതിരെ പിഴ ചുമത്തിയത്.
വിനോദസഞ്ചാരിയാണ് മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പരാതി നൽകിയത്. ഗായകൻ പിഴയൊടുക്കിയതോടെ പരാതിക്കാരന് പാരിതോഷികം ലഭിക്കും.
വിനോദ സഞ്ചാരി മൊബൈൽ ഫോണിലാണ് മാലിന്യം വലിച്ചെറിയുന്ന ദൃശ്യം എടുത്തത്. എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണു മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണെന്നു തിരിച്ചറിയാനാവില്ല.