പശുവിന്റെ പേരിലും ഡിജിറ്റൽ തട്ടിപ്പ്. പശുവിനെ വാങ്ങാൻ പണം നൽകി തട്ടിപ്പിനിരയായെന്ന വെളിപ്പെടുത്തൽ കണ്ണൂർ സ്വദേശിയുടെതാണ്. യൂട്യൂബ് വഴിയാണ്തട്ടിപ്പ് നടന്നത്. ഒരുലക്ഷം രൂപയാണ് തട്ടിപ്പുകാർ കൊണ്ടുപോയത്.
തട്ടിപ്പ് നടന്നതിങ്ങനെ:
യൂട്യൂബിൽ വലിയ ഓഫറിൽ പശുക്കളെ വിൽക്കുന്നു എന്നാണ് പരസ്യം നൽകിയിരുന്നത്. ഈ
പരസ്യം കണ്ടാണ് പശുക്കളെ വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ഓർഡർ നൽകിയത്. വീഡിയോയിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ ആധാർകാർഡ്, പാൻകാർഡ് വിവരങ്ങളും ഫാമിലെ പശുക്കളുടെ ഫോട്ടോയും വീഡിയോയും നൽകി.
പശുവിന്റെ വിലയായി 1ലക്ഷം രൂപയോളം ഗൂഗിൾ പേ വഴിയും അക്കൗണ്ട് വഴിയും നൽകി. പിന്നീട് പശുക്കളെ വാഹനത്തിൽ കയറ്റി അയക്കുന്ന ഫോട്ടോയും വീഡിയോയും തട്ടിപ്പുകാർ വാട്സാപ്പ് വഴി അയച്ചു നൽകി.
പണം നൽകി ഏറെ നാൾ കഴിഞ്ഞിട്ടും ഡെലിവെറി ലഭിക്കാതായപ്പോൾ ഫോൺ വഴി ബന്ധപ്പട്ടെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്നു മനസ്സിലായത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരിക്കുന്നു.
ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി രണ്ടു പേരും കസ്റ്റമേഴ്സ് ആണ്; ഇവർക്കൊന്നും സാദാ പോരാ, ഹൈബ്രിഡ് തന്നെ വേണം; യുവതിയുടെ മൊഴി പുറത്ത്
ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമയുടെ മൊഴിപുറത്ത്. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നൽകാറുണ്ടെന്നാണ് തസ്ലീമ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സിനിമ മേഖലയിലെ പ്രമുഖരുടെ പേരുകൾ തസ്ലീമ പറഞ്ഞെന്ന് എക്സൈസ് പറഞ്ഞു.
ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. സിനിമ മേഖലയും ടൂറിസം മേഖലയും ലക്ഷ്യം വെച്ച് എത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. യുവതി അടക്കം രണ്ട് പേരെ പിടികൂടിയിരുന്നു.
മൂന്ന് കിലോ കഞ്ചാവും ഇവരിൽ നിന്ന് പിടികൂടി. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുൽത്താൻ, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് എത്തിക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.
വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രതികളെ ആലപ്പുഴയിൽ എത്തിച്ചത് കെണിയൊരുക്കി പിടികൂടുകയായിരുന്നു.