ലഹരി ഉപയോഗത്തിന് പണം നൽകാത്തതിന് വീട്ടുകാർക്കുനേരെ ആക്രമണം; പിടികൂടി ബന്ധിച്ച് നാട്ടുകാർ

മലപ്പുറം: മലപ്പുറം താനൂരിൽ മാരക ലഹരിയായ എംഡിഎംഎ വാങ്ങുന്നതിനായി പണം നൽകാത്തതിനെ തുടർന്ന് മാതാപിതാക്കളെ ആക്രമിച്ച് യുവാവിന്റെ ക്രൂരത. രക്ഷയില്ലാതായതോടെ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടുകയായിരുന്നു.

ശേഷം ഇയാളെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. അക്രമാസക്തനായ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി കൈകാലുകൾ ബന്ധിക്കുകയായിരുന്നു.

മുൻകാലങ്ങളിൽ കൃത്യമായി ജോലിയ്ക്ക് പോവുകയും വീട്ടിലെ കാര്യങ്ങൾ നോക്കുകയും ചെയ്തിരുന്ന യുവാവാണ്. അതിനിടയിലാണ് ലഹരി ഉപയോഗം വില്ലൻ വേഷത്തിൽ എത്തിയത്. ഇവയുടെ തുടർച്ചയായ ഉപയോഗം മൂലം മയക്കുമരുന്നിന് അടിമയായി മാറുകയായിരുന്നു യുവാവ്.

പിന്നീട് പതിയെ ജോലി അവസാനിപ്പിച്ച യുവാവ് മയക്കുമരുന്ന് വാങ്ങുന്നതിനായി മാതാപിതാക്കളോട് പണം ആവശ്യപ്പെടാൻ തുടങ്ങുകയായിരുന്നു. ഇതേ തുടർന്ന് പല തവണ മാതാവിനെ മർദിക്കുകയും ചെയ്തിരുന്നതായാണ് ലഭിക്കുന്ന വിവരം.

സമാന രീതിയിൽ ഇന്നലെ രാത്രിയും യുവാവ് ബഹളം വെക്കുകയും, അക്രമാസക്തനാവുകയും ചെയ്തതോടെയാണ് നാട്ടുകാർ ഇടപെട്ട് യുവാവിനെ പിടികൂടിയത്. ഉടൻ തന്നെ താനൂർ പോലീസ് സ്ഥലത്തെത്തി യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി.

എവിടെ നിന്നാണ് യുവാവിന് ലഹരി ലഭിക്കുന്നത് എന്നുള്ള കാര്യങ്ങളിൽ ഉൾപ്പെടെ പോലീസ് വിശദമായ അന്വേഷണം നടത്തും. അതേസമയം, ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയ ശേഷം രോക്ഷം അടങ്ങിയ യുവാവ് പ്രതികരിച്ചു.

ലഹരി ഉപയോഗം തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞതായാണ് നിലവിൽ ലഭിക്കുന്ന വിവരം.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം

അമേരിക്കൻ പ്രതിരോധ വകുപ്പിന് പേര് മാറ്റം വാ​ഷി​ങ്ട​ൺ: ​യു.​എ​സ് പ്ര​തി​രോ​ധ വി​ഭാ​ഗ​ത്തി​ന്റെ പേ​രു​മാ​റ്റി...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത

പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി....

Related Articles

Popular Categories

spot_imgspot_img