ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടി; അധ്യാപകനെതിരെ പരാതി

മലപ്പുറം: ഉച്ചഭക്ഷണ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ട് അധ്യാപകൻ ഫണ്ട് തട്ടിയെന്ന് പരാതി. തുവ്വൂര്‍ ഗവണ്‍മെന്റ് എല്‍പി സ്കൂളിലാണ് സംഭവം. സ്കൂളിലെ അധ്യാപകന്‍ വാര്‍ഡ് അംഗത്തിന്റെയും പിടിഎ പ്രസിഡന്റിന്റെയും വ്യാജ ഒപ്പിട്ടെന്നാണ് ആരോപണം.

മുട്ടയും പാലും ഉച്ചഭക്ഷണവും കൃത്യമായി നല്‍കാതെ വ്യാജ ഒപ്പിട്ട് ഫണ്ട് തട്ടിയെടുത്തു എന്നതാണ് പ്രധാന ആക്ഷേപം. 2022 – 2024 കാലയളവില്‍ എല്ലാ മാസവും ഉച്ചഭക്ഷണക്കമ്മിറ്റി കൂടി വരവുചെലവു കണക്ക് അംഗീകരിച്ചതായി വ്യാജരേഖയുണ്ടാക്കി. തുടർന്ന് പിടിഎ പ്രസിഡന്‍റ് കെ.കെ.എം ഇഖ്ബാല്‍, മുന്‍ പിടിഎ പ്രസിഡന്‍റ് അനീര്‍ ഇല്ലിക്കല്‍, വാര്‍ഡ് മെമ്പര്‍ വി.പി മിനി എന്നിവരുടെ വ്യാജ ഒപ്പിട്ടെന്നാണ് പരാതി.

എന്നാല്‍ വ്യാജ ഒപ്പില്‍ തനിക്ക് പങ്കില്ലെന്നും ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെ പേരിലും വ്യാജ ഒപ്പുണ്ടെന്നും ആരോപണ വിധേയനായ അധ്യാപകന്‍ പ്രതികരിച്ചു. ഉച്ചഭക്ഷണത്തിന്റെ ഉത്തരവാദിത്തം പ്രധാനാധ്യാപകനാണെന്നും 2023 വരെ താന്‍ സഹായിയായി പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ആണ് അധ്യാപകന്റെ വാദം. ഉച്ചഭക്ഷണ രജിസ്റ്ററില്‍ തന്റെയും വ്യാജ ഒപ്പുണ്ട് എന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു.

തുവ്വൂര്‍ ഗവ. എല്‍പി സ്കൂളിലെ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. അതേസമയം, പൊലീസിലും വിജിലന്‍സിലും പരാതി നല്‍കിയെങ്കിലും കാര്യക്ഷമമായി അന്വേഷണം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

Related Articles

Popular Categories

spot_imgspot_img