കൊച്ചി: അയര്‍ലണ്ടിലെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിൽ മേയറായ ബേബി പെരേപ്പാടന് സ്വീകരണം ഒരുക്കി കൊച്ചി നഗരസഭ.
ഡെപ്യൂട്ടി മേയര്‍ അലന്‍ ഹെയ്‌സ്, ഉദ്യോഗസ്ഥരായ ജോ ലുമുംബ, മരിയ നുജെന്റ് എന്നിവര്‍ക്കൊപ്പമാണ് ബേബി പെരേപ്പാടൻ കൊച്ചി നഗരസഭയിലെത്തിയത്.
കൊച്ചി മേയറുടെ ക്ഷണം സ്വീകരിച്ച് നഗരത്തിലെത്തിയ മേയര്‍ക്കും, മറ്റു പ്രതിനിധികള്‍ക്കും നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നല്‍കിയ സ്വീകരണത്തില്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരുമടക്കം നിരവധിപേര്‍ പങ്കെടുത്തു.
അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടന്‍ 2009 ലാണ് അയര്‍ലണ്ടില്‍ സ്ഥിരതാമസം തുടങ്ങിയത്.
2024 ജൂണ്‍ മാസത്തിലാണ് സൗത്ത് ഡബ്ലിന്‍ കൗണ്ടി മേയറായി അദ്ദേഹം ചുമതലയേറ്റത്.
മേയര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രതിപക്ഷ നേതാവ് അഡ്വ.ആന്റണി കുരീത്തറ, നഗരസഭാ സെക്രട്ടറി പി.എസ് ഷിബു തുടങ്ങിയവര്‍ സംസാരിച്ചു