web analytics

എഴുത്തും വായനയും അറിയാതെ ആരോ തയ്യാറാക്കിയ ചോദ്യപേപ്പർ; ഇതിലും ഭേദം മലയാള ഭാഷയെ അങ്ങ് കൊല്ലാമായിരുന്നില്ലേ

തിരുവനന്തപുരം: 80 മാർക്കിന്റെ പരീക്ഷക്ക് തയ്യാറാക്കിയ 27 ചോദ്യങ്ങളിൽ 15 അക്ഷരത്തെറ്റുകൾ! ഹയർ സെക്കൻഡറി രണ്ടാംവർഷ മലയാളം ചോദ്യപേപ്പറിലാകെ അക്ഷരത്തെറ്റോട് തെറ്റ്.

ബുധനാഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഇത്രയധികം പിശകുകൾ കടന്നുകൂടിയത്. പൊതുപരീക്ഷയുടെ ചോദ്യപേപ്പർ പേരിനുപോലും പ്രൂഫ് വായിച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ചോദ്യപേപ്പറിൽ തെറ്റു കണ്ടെത്തിയതോടെ വ്യാപക വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്. നാലാമത്തെ ചോദ്യത്തിലാണ് തെറ്റ് തുടങ്ങുന്നത്. താമസം ‘താസമം” ആയപ്പോൾ അഞ്ചാമത്തെ ചോദ്യത്തിലെ ‘നീലകണ്ഠശൈലം” ‘നീലകണുശൈലം” ആയി.

ചോദ്യനമ്പർ അക്ഷരത്തെറ്റുവന്ന വാക്ക്​ (ശരിയായ വാക്ക്) എന്നീ ക്രമത്തിൽ

09- ‘സച്ചിനെക്കറിച്ച്” (സച്ചിനെക്കുറിച്ച് )

10- ‘കൊല്ലുന്നതിനെക്കാളം” (കൊല്ലുന്നതിനെക്കാളും)​

11- ‘മാന്ത്രികഭാവനയിൽക്കുടി” (മാന്ത്രിക ഭാവനയിൽക്കൂടി )​

12- ‘അവതരിപ്പിച്ചരിക്കുന്ന” (അവതരിപ്പിച്ചിരിക്കുന്ന)- ഇതേ ചോദ്യത്തിൽ ഈ വാക്ക് രണ്ടു പ്രാവശ്യം തെറ്റിയിട്ടുണ്ട്

​ 14- സൃഷ്ടിക്കുന്നണ്ടോ (സൃഷ്ടിക്കുന്നുണ്ടോ)​

17- പൂലിക്കോട്ടിൽ ഹൈദർ (പുലിക്കോട്ടിൽ ഹൈദർ)​

19- ലോകമെന്നാകെ (ലോകമൊന്നാകെ)​​

20- ‘ജീവിതസാഹിചര്യങ്ങളിൽ” (ജീവിതസാഹചര്യങ്ങളിൽ)​

26- പ്രകൃതിയെക്കുറിച്ചുള്ള ആധിയം (പ്രകൃതിയെക്കുറിച്ചുള്ള ആധിയും)​

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ കടന്നുപോകുന്നെന്ന് നടി മീര വാസുദേവ്

മൂന്നാം വിവാഹബന്ധവും തകർന്നു; ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനം നിറഞ്ഞതുമായ ഘട്ടത്തിലൂടെ...

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

Related Articles

Popular Categories

spot_imgspot_img