കൊല്ലത്ത് രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി, മാതാപിതാക്കൾ ജീവനൊടുക്കി

കൊല്ലം: കൊല്ലത്ത് നാടിനെ നടുക്കി വീണ്ടും കൊലപാതകം. രണ്ടര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം താന്നി ബിഎസ്‍എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36), രണ്ടര വയസുള്ള ആൺ കുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.

ആൺകുഞ്ഞിന്റെ മൃതദേഹം കട്ടിലിലും, മാതാപിതാക്കളെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പിതാവ് അജീഷ് നേരത്തെ ഗൾഫിലായിരുന്നു.

എല്ലാവരുമായി വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന സാധാരണ കുടുംബമായിരുന്നു ഇവരുടേതെന്നും, ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും അതൊന്നും തന്നെ ജീവനൊടുക്കുന്നതിലേക്ക് എത്തിക്കുന്ന തരത്തിലുള്ളതല്ലെന്നും നാട്ടുകാർ പറഞ്ഞു.

സംഭവ സമയം അജീഷിൻറെ മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നു. നേരം വെളുത്തിട്ടും അജീഷും, ഭാര്യയും എഴുന്നേൽക്കാത്തതോടെ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറച്ച് നാളുകൾക്ക് മുമ്പ് അജീഷിന് അർബുദം സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇവർക്ക് ഉണ്ടായിരുന്നതായും, ഇതേ തുടർന്നുള്ള മാനസിക സമ്മർദ്ധമാകാം ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തും. വിശദമായ അന്വേഷങ്ങൾക്കു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

Related Articles

Popular Categories

spot_imgspot_img