മഹേഷ്‌ നാരായണൻ ചിത്രത്തിന് സാമ്പത്തിക പ്രതിസന്ധിയില്ല, പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ; നിർമ്മാതാക്കൾ പറയുന്നത് ഇങ്ങനെ

ചിത്രീകരണം പുരോഗമിക്കുന്ന മഹേഷ്‌ നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന് ഇതുവരെ ഒരുതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുന്നില്ലെന്ന് ചിത്രത്തിൻറെ നിർമ്മാതക്കളിൽ ഒരാളായ സലിം റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രത്തിനെതിരെയും മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിക്ക് എതിരെയും ചിലർ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങൾ ആണ്. ചിത്രത്തിൻറെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച് മാർച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാൻ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ വിവാദങ്ങൾ മലയാള സിനിമാ വ്യവസായത്തെ തകർക്കാൻ വേണ്ടിയാണെന്നും സലിം റഹ്മാൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫർ മനുഷ് നന്ദനാണ് ഈ ബിഗ്‌ ബഡ്ജറ്റ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.സി.ആർ.സലിം,സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുംരാജേഷ് കൃഷ്ണയും സി.വി.സാരഥിയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.
സലിം റഹ്മാൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

മലയാള സിനിമയും ഓൺലൈൻ മാധ്യമങ്ങളും.

അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മലയാള സിനിമ വ്യവസായത്തെ എങ്ങനെ തകർക്കാമെന്ന ഗവേഷണത്തിലാണ്യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാത്ത ചില ഓൺലൈൻ മാധ്യമങ്ങൾ.

സിനിമ കലാസൃഷ്ടിയാണെങ്കിലും കോടികൾ മുടക്ക് മുതലുള്ള ബിസിനസ് കൂടിയാണ്. ഇപ്പോൾ ഇക്കൂട്ടർ പുതുതായി വിവാധമാക്കാൻ ശ്രമിക്കുന്നത്മഹേഷ് നാരായൺ സംവിധാനം നിർവഹിക്കുന്ന ആൻ്റോ ജോസഫ് നിർമാണ കമ്പനിയുടെ ബിഗ് ബജറ്റ്മർട്ടിസ്റ്റാർ ചിത്രത്തെ കുറിച്ചാണ്.

വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച്മാർച്ച് അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കാനിരിക്കുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മുട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ചിത്രം ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ സംഭവിച്ച തൊഴിച്ചാൽ സാമ്പത്തികപ്രതിസന്ധിയോ, കോ-നിർമാതാക്കൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ, പ്രതിസന്ധികളോ നിനിമക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

സിനിമ വളരെ മനോഹരവും ലളിതവുമായി അതിൻ്റെ പണിപ്പുരയിലാണ്. മലയാളിക്കും മലയാള സിനിമ ഇൻട്രസ്റ്റിക്കും അഭിമാനിക്കാവുന്ന തരത്തിൽ നിനിമ പൂർത്തിയാക്കി മുൻ തീരുമാന പ്രകാരം റിലീസ് ചെയ്യും. ഈ സിനിമയുടെ തുടരെയുള്ള വിവിധ രാജ്യങ്ങളിലെ വെത്യസ്ഥ കലാവസ്ഥയിലുള്ള ഷെഡ്യൂളുകൾ അഭിനേതാക്കളിൽ പലർക്കും മനുഷ്യ സഹജകമായി സംഭവിക്കുന്ന, ഉണ്ടാകാവുന്ന ചില ശാരീരിക അസ്വസ്ഥകൾ ഉണ്ടായിട്ടുണ്ട്.

അത് മലയാളത്തിൻ്റെ പ്രിയപ്പെട്ട മമ്മുക്കക്കും ഉണ്ടായിട്ടുണ്ട്. അതിനെയും പൊടിപ്പും തൊങ്ങലും വെച്ച്ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധം
അസത്യങ്ങൾ നിറഞ്ഞ വാർത്തകൾ പടച്ചുവിടുന്നവരും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരെല്ലാം ആ നടനോടും മലായാളികളോടും ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത ക്രൂരതയാണ്.

സിനിമയെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ശാരീരിക പ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമക്കെതിരെയുള്ള ഇത്തരം കാംപയിനുകൾ ഇൻട്രസ്റ്റിക്ക് തന്നെ അപകടമാണ്.

ഇത്തരം നിരുത്തരവാദമായ, വ്യാജ വാർത്തകൾ പ്രേക്ഷകർ അതിൻ്റെ അവജ്ഞതയോടെ തള്ളിക്കളയണമെന്ന്സിനിമയുടെ നിർമാതാക്കൾ എന്ന നിലയിൽ പ്രിയ മലയാളികളോട് അഭ്യർഥിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

കെ.പി ഫ്ലവറല്ലടാ, ഫയർ

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച് ക്യാപ് ഇനി കൃഷ്ണപ്രസാദിൻറെ...

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ്

നഷ്ടപ്പെട്ട ഫോൺ ചെന്നൈയിൽ എത്തിച്ചുനൽകി ദുബായ് പോലീസ് ദുബായ്: ദുബായ്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കൊരുങ്ങവെ...

Related Articles

Popular Categories

spot_imgspot_img