ഇരുവിരൽ പരിശോധനപോലെ ഇതും; ഉമ്മവച്ചു, കെട്ടിപ്പിടിച്ചു എന്നൊക്കെയുള്ള പരാതികളിൽ പോലും കുട്ടികളുടെ സ്വകാര്യഭാഗത്ത് പരിശോധന…നിർണായക ഇടപെടലുമായി ഹൈക്കോടതി

കുട്ടികൾക്കെതിരായ ലൈംഗീക കുറ്റകൃത്യങ്ങൾ ഏത് ആരോപിക്കപ്പെട്ടാലും നിർബന്ധിതമായി നടത്തുന്ന സ്വകാര്യഭാഗത്തെ പരിശോധനക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.

കേസിൻ്റെ സ്വഭാവം നോക്കിവേണം ഇക്കാര്യം തീരുമാനിക്കാനെന്ന് കോടതി പറഞ്ഞു. ഉമ്മവച്ചു, കെട്ടിപ്പിടിച്ചു എന്നൊക്കെയുള്ള പരാതികളിൽ പോലും സ്വകാര്യഭാഗത്ത് പരിശോധന നടത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഇത് കുഞ്ഞുങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ്, സുന്ദർ മോഹൻ എന്നിവരടങ്ങുന്ന ഹൈക്കോടതി ബഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ബലാൽസംഗ ഇരകളിൽ തെളിവെടുപ്പിൻ്റെ ഭാഗമായി നടത്തിയിരുന്ന ഇരുവിരൽ പരിശോധന (Two Finger test) അവസാനിപ്പിച്ചത് 2022 ഒക്ടോബറിൽ സുപ്രീംകോടതിയിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢും ഹിമ കോഹ്‍ലിയും ഉൾപ്പെട്ട ബെഞ്ചായിരുന്നു.

സുപ്രീം കോടതിയോളം വരില്ലെങ്കിലും ഭരണഘടനാ സ്ഥാപനമെന്ന നിലക്ക് ഹൈക്കോടതിയുടെ പുതിയ ഉത്തരവും രാജ്യത്തെ അന്വേഷണ ഏജൻസികൾക്ക് ബാധകമാണ്. ബലാൽസംഗം (Penetrative Sexual assault) എന്ന് പരാതി വരുന്ന കേസിലല്ലാതെ സ്വകാര്യഭാഗത്തെ പരിശോധന കൊണ്ടെന്ത് കാര്യമാണുള്ളതെന്ന് കോടതി ചോദിക്കുന്നു.

പോക്സോ നിയമത്തിലെ സെക്ഷൻ 3,5 എന്നിവ ചുമത്തപ്പെടുന്ന കേസുകളിൽ മാത്രം അത്തരം പരിശോധന വേണ്ടിവരും. അല്ലാത്തവയിൽ അത് വേണ്ടിവരാറില്ല. ഒരു തെളിവും കണ്ടെത്താനില്ലെന്ന് നല്ല ധാരണയുളളപ്പോൾ, അത്തരം പരിശോധനയും സാംപിൾ ശേഖരണവുമൊക്കെ ഒഴിവാക്കേണ്ടതാണെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ഇത്തരം പരിശോധനക്ക് സമ്പൂർണ നിരോധനമല്ല വിധികൊണ്ട് ഉദ്ദേശിക്കുന്നത് എന്നും കോടതി പറഞ്ഞു. കുട്ടി ഉന്നയിക്കുന്ന പരാതിയിൽ, പരുക്കുകൾ ഉണ്ടെങ്കിൽ അവയുടെയും സ്വഭാവം പരിഗണിച്ച് ഡോക്ടർമാരാണ് പരിശോധനയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. പോക്സോ നിയമത്തിൻ്റെ പരിധിയിൽ വരുന്ന ഏത് അതിക്രമത്തിനും സ്വകാര്യഭാഗങ്ങളിലെ പരിശോധന നിർബന്ധമാണ് എന്നാണ് പോക്സോ സെക്ഷൻ 27പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം

ഷവർമ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം കാസർകോട്: ഷവർമ കഴിച്ച 15ഓളം കുട്ടികളെ അസ്വസ്ഥത...

എംഡിഎംഎയുമായി ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍

കൊച്ചി: എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി അംജാദ് ഹസ്സനാണ്...

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി ന്യൂഡൽഹി: രാജ്യത്തിന്റെ 15–ാം ഉപരാഷ്ട്രപതിയായി സി.പി.രാധാകൃഷ്ണൻ (67)...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

കോടതിയെ സമീപിച്ച് ഐശ്വര്യ റായ്

കോടതിയെ സമീപിച്ച് ഐശ്വര്യ റായ് അനുമതിയില്ലാതെ തന്റെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നതിനെതിരെ...

Related Articles

Popular Categories

spot_imgspot_img