സെലിബ്രിറ്റി ക്രിക്കറ്റ് പ്രീമിയർ ലീഗ് ഏപ്രിൽ 19 മുതൽ

കൊച്ചി: സിനിമ, ടെലിവിഷൻ മേഖലയിൽ നിന്നുള്ളവരെ അടക്കം പങ്കെടുപ്പിച്ച് സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രെട്ടേണിറ്റി (സി.സി.എഫ്) സംഘടിപ്പിക്കുന്ന പ്രഥമ സി.സി.എഫ് പ്രീമിയർ ലീഗ് ഏപ്രിൽ 19 മുതൽ 25 വരെ കളമശേരി സെന്റ്റ് പോൾസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. 

സിനിമ, ടെലിവിഷൻ, മീഡിയ, പരസ്യ മേഖലകളിൽ നിന്നുള്ള സെലിബ്രിറ്റികളും കലാകാരന്മാരും സാങ്കേതിക പ്രവർ ത്തകരും അടങ്ങുന്ന 12 ടീമുകൾ മത്സരത്തിൻ്റെ ഭാഗമാകും. 

സൗത്താഫ്രിക്കൻ നാഷണൽ ടീം മുൻ ക്യാപ്റ്റൻ എ ബി ഡി വില്ലേഴ്‌സ്‌ ബ്രാൻഡ് അംബാസിഡറായുള്ള ലോകത്തെ ഏറ്റവും വലിയ അമേച്വർ ക്രിക്കറ്റ് ലീഗ് ആയ ലാസ്‌റ്റ് മാൻ സ്റ്റാന്റ്സുമായി സഹകരിച്ച് നടത്തുന്ന കേരളത്തിലെ ഏക ക്രിക്കറ്റ് ടൂർണമെന്റാണിത്. 

ടൂർണമെന്റിന് മുന്നോടിയായുള്ള ഗ്രാൻഡ് ലോഞ്ച് നാളെ വൈകുന്നേരം നാലിന് വൈറ്റില ചക്കരപ്പറമ്പിലുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. 

സി.സി.എഫ് പ്രസിഡൻ്റ് അനിൽ തോമസ്, സെക്രട്ടറി സ്ലീബ വർഗീസ്, ട്രഷറർ സുധീപ് കാരാട്ട്, ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ, സിജാ റോസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 

സുരാജ് വെഞ്ഞാറമ്മൂട് സെലിബ്രിട്ടി ഉടമയായിട്ടുള്ള സീബ്ര സീലോട്ട്സ്, സീ ഹോഴ്സ‌് സെയ്‌ലേഴ്‌സ്‌ (ഉണ്ണി മുകുന്ദൻ), ടാർഗേറിയൻ ടെർൺസ് (വിജയ് യേശുദാസ്), റിനോ റേഞ്ചേഴ്സ് (ആന്റണി പെപ്പ്), ഫീനിക്‌സ് പാന്തേഴ്സ് (അഖിൽ മാ രാർ), ലയൺ ലെജൻ്റ്സ് (സണ്ണി വെയ്ൻ), കംഗാരു നോ ക്കേഴ്സ് (ജോണി ആൻ്റണി), ഹിപ്പോ ഹിറ്റേഴ്‌സ്‌ (ലൂ ക്ക്‌മാൻ), ഗൊറില്ല ഗ്ലൈഡേഴ്‌സ് (സാജു നവോദയ), ഫോക്സ് ഫൈറ്റേഴ്‌സ് (നരേൻ), ഈഗിൾ എംപയേഴ്സ‌് (സിജു വിൽസൻ), ചേതക് ചെയ്സേഴ്‌സ് (വിഷ്‌ണു ഉ ണ്ണികൃഷ്ണ‌ൻ) എന്നിങ്ങനെയാണ് ടീമുകൾ. 

താരങ്ങളായ അൻസിബ ഹസൻ, മാളവിക മേനോൻ, ആരാധ്യ അൻ, ആര്യ ബാബു, രജീഷ വിജയൻ, മേഘാ തോമസ്, ശ്രുതി ലക്ഷ്‌മി, സെറീന ആൻ ജോൺസൺ, നൂറിൻ ഷെ രീഫ്, സിജ റോസ്, പ്രയാഗ മാർട്ടിൻ, റിതു മന്ത്ര എന്നിവരാണ് ടീ അംബാസിഡർമാർ.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക അമീബിക് മസ്തിഷ്കജ്വരം...

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി

വിജില്‍ തിരോധാനക്കേസ്; ചതുപ്പില്‍ നിന്ന് അസ്ഥി കണ്ടെത്തി കോഴിക്കോട്: വെസ്റ്റ്ഹില്‍ സ്വദേശി കെ.ടി....

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

Related Articles

Popular Categories

spot_imgspot_img