web analytics

വ്‌ലോഗർ ജുനൈദിന്റെ മരണം; അസ്വാഭാവികത തള്ളി പൊലീസ്

മലപ്പുറം: മഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ മരിച്ച വ്‌ലോഗർ ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന വാദങ്ങൾ തള്ളി പൊലീസ്. വഴിക്കടവ് സ്വദേശി ജുനൈദ് ഇന്നലെ വൈകിട്ടോടെയാണ് വാഹനാപകടത്തിൽ മരിച്ചത്.

ഇതിനിടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണങ്ങളുമായി സംവിധായകൻ അടക്കം നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ജുനൈദിന്റെ രക്ത സാമ്പിൾ വിദഗ്ധ പരിശോധനകൾക്കായി അയക്കുമെന്ന് പൊലീസ് അറിയിച്ചു. മാത്രമല്ല അപകടത്തിന് തൊട്ടുമുൻപ് ജുനൈദ് അലക്ഷ്യമായി വാഹനമോടിച്ചതായി പൊലീസ് കണ്ട്രോൾ റൂമിൽ പരാതി ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ജുനൈദിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന ആരോപണങ്ങൾ പൊലീസ് തള്ളിയത്.

ഇന്നലെ വൈകീട്ട് 6.20 ന് ഉണ്ടായ ബൈക്ക് അപകടത്തിലാണ് വ്‌ളോഗർ ജുനൈദ് മരണപ്പെട്ടത്. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകടത്തിൽ തലയുടെ പിൻഭാഗത്ത് പരിക്കേൽക്കുകയായിരുന്നു. റോഡരികിൽ രക്തം വാർന്ന നിലയിൽ കിടന്ന ജുനൈദിനെ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

Related Articles

Popular Categories

spot_imgspot_img