കൊച്ചി: കൊച്ചി മറൈൻഡ്രൈവ് മേനകയിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട് യുവതിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. തോപ്പുംപടി സ്വദേശി സനിത (36) ആണ് അപകടത്തിൽ മരിച്ചത്.
ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു അപകടം സംഭവിച്ചത്. അപകടം നടന്ന സ്ഥലത്ത് വെച്ചു തന്നെ യുവതിയ്ക്ക് ജീവൻ നഷ്ടമായി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ഇടുക്കിയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു; മരണകാരണം വാക്‌സിനോ?
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ 45 ദിവസം മാത്രം പ്രായമുള്ള കുട്ടി മരിച്ചു. പൂപ്പാറ സ്വദേശികളായ സച്ചിൻ-മാരിയമ്മ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കുഞ്ഞിനെ അടിമാലി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്വാസ തടസത്തിനൊപ്പം ഫിക്സ് കൂടി ഉണ്ടായതാണ് മരണകാരണം എന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന് 45 ദിവസത്തിന്റെ വാക്‌സിൻ എടുത്തത്. ശാന്തൻപാറ ഗവ. ആശുപത്രിയിൽ നിന്നാണ് വാക്‌സിൻ സ്വീകരിച്ചത് . ഇതാണോ മരണം സംഭവിക്കാൻ കാരണമെന്ന് സംശയമുണ്ട്.
വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കൂ എന്ന് പൊലീസ് അറിയിച്ചു.