web analytics

യുകെയിൽ കെയറര്‍ വിസയില്‍ ജോലി ചെയ്യുന്ന മലയാളികൾക്ക് സന്തോഷവാർത്ത ! പുതിയ നിയമം വരുന്നു:

യുകെയിൽ കെയറര്‍ വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് യുകെയില്‍ എത്തിയ മലയാളികളില്‍ ഏറ്റവും കൂടുതൽ ഭയം ഉണ്ടാക്കുന്ന കാര്യമാണ് വിസ എക്സ്റ്റന്‍ഷന്‍ ലഭിക്കുമോ എന്നത്. എന്നാൽ ഇതിനു അവസാനമായിരിക്കുകയാണ് എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്.

ഇപ്പോൾ യുകെയില്‍ സ്പോണ്‍സര്‍ഷിപ് എക്സ്റ്റന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍മിറ്റ് നല്‍കിയ ശേഷം മാത്രമേ പുതിയ ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് അനുവദിക്കാവൂ എന്ന തരത്തില്‍ പുതിയ നിയമ പരിഷ്‌കാരം കൊണ്ടുവരികയാണ് എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. അഡള്‍ട്ട് സോഷ്യല്‍ കെയറില്‍ ഒരു കരിയര്‍ കെട്ടിപ്പടുക്കുവാന്‍ യു കെയില്‍ എത്തിയവര്‍ക്ക് ആ ആഗ്രഹം സാധ്യമാക്കുന്ന തരത്തിലുള്ളതാണ് പുതിയ നിയമം.

ഇതനുസരിച്ച് ഏപ്രില്‍ ഒന്‍പതു മുതല്‍, കെയര്‍ പ്രൊവൈഡര്‍മാര്ക്ക് വിദേശത്തു നിന്നും പുതിയ തൊഴിലാളിയെ റിക്രൂട്ട് ചെയ്യണമെങ്കിൽ അതിനു മുന്നേ അവർ ഇംഗ്ലണ്ടില്‍ തന്നെയുള്ള, പുതിയ സ്‌പോണ്‍സര്‍ഷിപ് ഉള്ള കെയര്‍ വര്‍ക്കറെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചു എന്നത് തെളിയിക്കേണ്ടതായി വരും. ഇത് നിലവിൽ അവിടെയുള്ള കെയർ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെ ഉള്ളവർക്ക് ഗുണകരമാകും.

സ്‌പോണ്‍സര്‍മാരുടെ ലൈസന്‍സ് ഏതെങ്കിലും കാരണവശാല്‍ റദ്ദായാലും, പുതിയ സ്‌പോണ്‍സറെ കണ്ടെത്തുക എന്നത് ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കെയറര്‍മാര്‍ക്ക് കൂടുതല്‍ എളുപ്പമാകും എന്നാണു വിലയിരുത്തൽ.

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ കൗണ്ടിയിലെ Athyയിൽ താമസിക്കുന്ന മനോജ് ജോൺ ബീന വർഗ്ഗീസ് ദമ്പതികളുടെ മകൻ ഫെബിൻ മനോജ് ആണ് സുവർണ്ണ നേട്ടത്തിന് അർഹനായത്.

സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലാണ് ഫെബിൻ ഇടം നേടിയത്. 2025 ഏപ്രിൽ 3 മുതൽ ഏപ്രിൽ 12 വരെയാണ് പര്യടനം. അഞ്ച് ഏകദിന മത്സരങ്ങൾ ഉൾപ്പെടുന്നതാണ് പരമ്പര. അയർലൻഡ് U19 ടീമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ-ഐറിഷ് കളിക്കാരനാണ് ഫെബിൻ. കഴിഞ്ഞ വർഷം അയർലൻഡിന്റെ U17 ദേശീയ ക്രിക്കറ്റ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ ഈ നേട്ടവും എത്തിയിരിക്കുനന്ത്.

ആഭ്യന്തര മത്സരങ്ങളിൽ ഓൾറൗണ്ടറായ ഫെബിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അയർലൻഡ് ടീമിൽ സ്ഥാനം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫെബിനും ഒപ്പമുള്ളവരും.

നേഹ ജോൺ സഹോദരിയാണ്. ക്രിക്കറ്റ് പ്രേമികൾക്കും, സമൂഹത്തിനും ഒന്നടങ്കം നന്ദി അറിയിക്കുന്നതായി കുടുംബം അറിയിച്ചു. ഈ നേട്ടത്തിലെത്താൻ തന്നെ പിന്തുണച്ച് സഹായിച്ച എല്ലാവർക്കും ഫെബിൻ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

ഇന്ന് ബജറ്റ്: ജനങ്ങൾ കാത്തിരുന്ന ‘കൈനിറയെ’ പ്രഖ്യാപനങ്ങൾ വരുമോ? പെൻഷനും ശമ്പളവും കൂടുമെന്ന് സൂചന

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ സംസ്ഥാന ബജറ്റ് ഇന്ന്...

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ്

ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവർക്ക് 40,000 രൂപ ബോണസ് തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ ഗതാഗതം...

4 മാസം ഗർഭിണിയായ SWAT കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് കൊലപ്പെടുത്തി; ഡൽഹിയിൽ ഞെട്ടിക്കുന്ന സംഭവം

4 മാസം ഗർഭിണിയായ SWAT കമാൻഡോയെ ഭർത്താവ് ഡംബൽ കൊണ്ട് കൊലപ്പെടുത്തി;...

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം

ഇറാന്‍ തീരത്ത് യു.എസ് നേവിയുടെ ആളില്ലാ വിമാനം മിഡിൽ ഈസ്റ്റിൽ സംഘര്‍ഷ സാധ്യത...

Related Articles

Popular Categories

spot_imgspot_img