ഒന്നാം പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ പദ്ധതി പുനരാരംഭിക്കുമോ?

തൃശൂര്‍: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ വിവാദമായ തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയം നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

ലൈഫ് മിഷന്റെ ഭാഗമായി സ്വന്തമായി വീടും ഭൂമിയുമില്ലാത്ത 140 കുടുംബങ്ങള്‍ക്കായി വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പിലാണ് ഫ്ലാറ്റ് നിർമാണം തുടങ്ങിയത്.

ഫ്‌ളാറ്റ് സമുച്ചയത്തിന്റെയും ആശുപത്രിയുടെയും നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ. നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.

നിയമവശങ്ങള്‍ പരിശോധിച്ച ശേഷം നിര്‍മാണം എത്രയും വേഗം പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും നടപടികള്‍ സ്വീകരിച്ച് വരുന്നതായി മന്ത്രി എം.ബി. രാജേഷ് സബ്മിഷന് മറുപടിയായി നിയമസഭയെ അറിയിച്ചു.

തലപ്പിള്ളി താലൂക്കില്‍ വടക്കാഞ്ചേരി വില്ലേജില്‍പ്പെട്ട 1.3 ഹെക്ടര്‍ റവന്യൂ ഭൂമി, ഉടമസ്ഥാവകാശവും നിയന്ത്രണവും റവന്യൂ വകുപ്പില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് വടക്കാഞ്ചേരി നഗരസഭയ്ക്ക് കൈമാറുകയായിരുന്നു.

പ്രസ്തുത ഭൂമിയില്‍ 140 വീടുകളും ആശുപത്രി കെട്ടിടവും ചേര്‍ന്ന സമുച്ചയം നിര്‍മിച്ച് ലൈഫ് മിഷന് കൈമാറുന്നതിനായി യു.എ.ഇ.റെഡ് ക്രസന്റുമായി ധാരണയില്‍ എത്തുകയും ചെയ്തിരുന്നു.

പ്രളയ പുനര്‍ നിര്‍മാണത്തിന് സഹായഹസ്തവുമായി സമീപിച്ച നിരവധി ഏജന്‍സികളില്‍ ഒന്നായിരുന്നു യു.എ.ഇ. റെഡ് ക്രസന്റ്.

ഫ്‌ളാറ്റും ആശുപത്രിയും നിര്‍മിക്കുന്നതിന് യു.എ.ഇ. റെഡ് ക്രസന്റും നിര്‍മാണ ഏജന്‍സികളുമായാണ് കരാര്‍ ഉണ്ടാക്കിയിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കെ പി ഫ്ലവറല്ലടാ, ഫയർ

കെ പി ഫ്ലവറല്ലടാ, ഫയർ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻറെ ഓറഞ്ച്...

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ കണ്ണൂർ: തളിപ്പറമ്പിൽ നടന്ന എക്‌സൈസ് പരിശോധനയിൽ...

ഇന്ത്യയ്‌ക്കെതിരെ ട്രംപ്: റഷ്യൻ എണ്ണ ഇറക്കുമതിക്ക് 50% തീരുവ

ഇന്ത്യയ്‌ക്കെതിരെ ട്രംപ്: റഷ്യൻ എണ്ണ ഇറക്കുമതിക്ക് 50% തീരുവ ഇന്ത്യ റഷ്യയിൽ നിന്ന്...

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ നേരിട്ട് ജാമ്യം അനുവദിക്കുന്നതിന്റെ...

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം

കേരള പോലീസിൽ ഇടിയൻമാർക്ക് സമ്പൂർണ്ണ സംരക്ഷണം തിരുവനന്തപുരം: പോലീസിന്റെ അതിക്രൂര മർദ്ദനങ്ങൾക്ക് ഇരയായവരുടെ...

Related Articles

Popular Categories

spot_imgspot_img