പ്രമേഹ ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു വായിച്ചോളൂ…

ന്യൂഡൽഹി: പ്രമേഹ ചികിത്സയ്ക്ക് വ്യാപകമായി ഉപയോഗിച്ചുവരുന്ന​ മരുന്നുകളിൽ ഒന്നായ ‘എംപാ​ഗ്ലിഫ്ലോസിന്റെ ‘ വില കുറഞ്ഞേക്കും. നിലവിൽ ഒരു ​ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാ​ഗ്ലിഫ്ലോസിൻ്റെ ജനറിക് പതിപ്പ് 9 മുതൽ 14 വരെ രൂപ വിലയ്ക്കു ലഭിച്ചേക്കുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

എംപാ​ഗ്ലിഫ്ലോസിൻ ഗുളികയ്ക്കുമേൽ ജർമൻ ഫാർമ കമ്പനിക്കുള്ള പേറ്റൻ്റ് ഇന്നു തീരുന്നതോടെ ഇന്ത്യൻ കമ്പനികൾക്ക് ഇവയുടെ ഉൽപാദനം സാധ്യമാകും എന്നതാണ് വില കുറയാൻ കാരണമായി പറയുന്നത്. മാൻകൈഡ് ഫാർമ, ടൊറൻ്റ്, ആൽക്കെം, ഡോ റെഡ്ഡീസ്, ലൂപിൻ തുടങ്ങിയ മുൻനിര കമ്പനികളാണ് ഈ മരുന്ന് പുറത്തിറക്കാൻ ലക്ഷ്യമിടുന്നത്.

പ്രമേഹം, ഹൃദയസ്തംഭനം എന്നിവയ്ക്കുൾപ്പെടെ ചികിത്സിക്കാൻ എംപാഗ്ലിഫ്ലോസിൻ ഗുളികകൾ ഉപയോഗിക്കുന്നുണ്ട്. ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് തടയാൻ എംപാഗ്ലിഫ്ലോസിൻ വൃക്കകളിൽ പ്രവർത്തിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു.

2023 ലെ ഐസിഎംആർ നടത്തിയ പഠനത്തിൽ 10.1 കോടിയിലധികം പ്രമേഹ രോഗികൾ ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഏകദേശം 20,000 കോടി രൂപ മൂല്യമുളളതാണ് ഇന്ത്യയിലെ പ്രമേഹ ചികിത്സാ വിപണി. പ്രമേഹ മരുന്നുകളുടെ വില കുറയുന്നത് സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമാകും.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഒടുവിൽ മഴയെത്തി…. കോട്ടയത്ത്‌ കിടിലൻ മഴ ! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ എത്തും

ഒടുവിൽ കടുത്ത വേനലിന് തണുപ്പേകാൻ മഴയെത്തി. കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

കല്യാണ വീടുകളിലെ നേർക്കാഴ്ചയുമായി ഒടിടി വരവറിയിച്ച് ‘പൊന്മാൻ ‘

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ജ്യോതിഷ് ശങ്കറിന്റെ...

കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊന്നു !

കോതമംഗലത്ത് ഭർത്താവ് ഭാര‍്യയെ തലക്കടിച്ചു കൊലപ്പെടുത്തി. എളമ്പശേരി സ്വദേശിനി മായയാണ് (37)...

മരം മുറിക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. നെല്ലിമൂട് സ്വദേശി...

അസഹനീയമായ വയറുവേദന, ഗ്യാസെന്ന് കരുതി! 20 കാരിയുടെ വയറ്റിൽ കണ്ടെത്തിയത് 7.1 കിലോയുള്ള മുഴ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലാണ് 20 കാരിയുടെ വയറ്റിൽ നിന്നും അണ്ഡാശയ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!