ആൺകുട്ടി ജനിച്ചാൽ പശുക്കുട്ടി സമ്മാനം; മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 50,000 രൂപ!

ന്യൂഡൽഹി: രാജ്യാന്തര വനിതാദിനത്തിൽ തെലുങ്കുദേശം പാർട്ടി നേതാവിൻ്റെ വക സ്ത്രീകൾക്കുള്ള ഓഫർ വൈറൽ. വിജയനഗരത്തില്‍ നടന്ന വനിതാദിന പരിപാടിയിലായിരുന്നു പ്രഖ്യാപനം.

മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്ന അമ്മമാർക്ക് 50,000 രൂപ നൽകുമെന്നാണ് കാലിസെറ്റി അപ്പള നായിഡുവിൻ്റെ പ്രഖ്യാപനം. ഇതിന് പുറമെയാണ് ആണ്‍കുട്ടിയെ ജനിപ്പിക്കുന്നവർക്കുള്ള ഓഫർ.

50,0000 രൂപയും പശുവിനെയും നൽകാൻ തൻ്റെ ശമ്പളത്തിൽ നിന്ന് തുക ചിലവാക്കും എന്നും മറ്റുമുള്ള നായിഡുവിൻ്റെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. ടിഡിപി നേതാക്കളും പ്രവര്‍ത്തകരും ഇത് കാര്യമായി പ്രചരിപ്പിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപ്പള നായിഡുവിനെ അഭിനന്ദിച്ചു.

ദക്ഷിണേന്ത്യയില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ ആശങ്ക. ഏറെ വൈകാതെ യുവാക്കളുടെ എണ്ണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യുപി, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പിന്നിലാവുമെന്നും അദ്ദേഹം അടുത്തിട പറഞ്ഞിരുന്നു.

കുടുംബാസൂത്രണമെന്ന ആശയത്തില്‍ നിന്ന് മാറുകയാണെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു, ഇപ്പോൾ രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ പലവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്.

പുതിയ നിലപാടിന്റെ ഭാഗമായി രണ്ടില്‍ താഴെ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ടിഡിപി വിലക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

റിയാദ്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി...

പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, പോസ്റ്റ്മോർട്ടം ഇന്ന്

കാസർകോട്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും കുടുംബ...

സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു

കൊച്ചി: സർക്കാർ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു.എറണാകുളം...

മാർക്ക് കാർണി, ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമി

ഒട്ടാവ: ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി എത്തുന്നത് മാർക്ക് കാർണി. കാനഡയുടെ പുതിയ...

കൂടൽമാണിക്യത്തിലെജാതി വിവേചനം: മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത്...

പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി, അതും ഡോക്ടറിൽ നിന്ന്; പ്രതി പിടിയിൽ

കാസർഗോഡ്: കാസർഗോഡ് ഡോക്ടറിൽ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ...

Related Articles

Popular Categories

spot_imgspot_img