web analytics

ഖത്തറിൻ്റെ വലയിൽ വീണു; കൂട്ടിലടച്ചത് 28000ത്തോളം മൈനകളെ

ദോഹ: 28000ത്തോളം മൈനകളെ പിടികൂടി കൂട്ടിലടച്ച്ഖത്തർ പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇതിനായി വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.ഖത്തറില്‍ മൈനകളുടെ എണ്ണം കൂടിയതോടെയാണ് നടപടി.

പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങളില്‍ മൈനകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായും അറിയിച്ചു.

ഇതോടെ പദ്ധതിയുടെ തുടക്കം മുതല്‍ പിടികൂടിയ മൈനകളുടെ ആകെ എണ്ണം 27,934 ആയി ഉയര്‍ന്നു.പിടികൂടിയവയെ 27 സ്ഥലങ്ങളിലായി 434 കൂടുകളിലാക്കി.

മൈന സസ്യങ്ങള്‍ക്കും പക്ഷികള്‍ക്കും വരുത്തുന്ന നാശവും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതും കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.

ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകള്‍. പിന്നീട് മൈനകളുടെ എണ്ണം ഗണ്യമായി കൂടിയതോടെയാണ് ഇവയെ പിടികൂടാനും വംശവര്‍ധന തടയാനും മന്ത്രാലയം തീരുമാനമെടുത്തത്.

മൈനകള്‍ മനുഷ്യര്‍ക്ക് പ്രയാസമൊന്നും സൃഷ്ടിക്കുന്നില്ല. പക്ഷേ ഇവ പ്രാദേശിക കാര്‍ഷിക മേഖലകള്‍ക്കും, മറ്റ് പക്ഷികള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നതായിട്ടാണ് കണ്ടെത്തൽ.

2009ലെ മാര്‍ക്കുല പഠനമനുസരിച്ച് മൈനകള്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വാഹകരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇത് ചില പ്രാദേശിക പക്ഷി ഇനങ്ങളുടെ വംശനാശത്തിന് വരെ കാരണമായേക്കാം. ലോകത്തിലെ ഏറ്റവും ആക്രമണാത്മകമായ ഏവിയന്‍ ഇനങ്ങളില്‍ ഒന്നായി മൈനകളെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പട്ടികപ്പെടുത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം: കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഊരുമൂപ്പൻ കൊല്ലപ്പെട്ടു വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ...

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ; വിവിധ ഭാഗങ്ങളിൽ ഒടിവുകളും ചതവുകളും

വീട്ടുജോലിക്കാരി അടുക്കളയിൽ മരിച്ച നിലയിൽ; ദേഹമാസകലം മുറിവുകൾ കുവൈത്ത് സിറ്റിയിലെ ഷാബ് പ്രദേശത്ത്...

യാത്രയ്ക്കായി എല്ലാം ഒരുക്കി, പക്ഷെ വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി…!

വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി വീട്ടിൽ പൂച്ചയോ...

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍

സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌; ഇന്ത്യന്‍ വംശജയായ മേയര്‍ കാലിഫോർണിയ ∙...

Related Articles

Popular Categories

spot_imgspot_img