web analytics

ഇത്രയും വിവരമില്ലാത്തവരെ മിൽമയിൽ എടുക്കുമോ? സോഷ്യൽ മീഡിയയിൽ പടച്ചുവിട്ട വാചകങ്ങൾ കണ്ടോ? പോസ്റ്റ് മുക്കിയാലും ചീത്തപ്പേര് പോകില്ല

വനിതാദിന പോസ്റ്റ് മുക്കി മിൽമ. ‘അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും സ്ത്രീയേക്കാൾ ഒട്ടും താഴെയല്ല പുരുഷൻ’ എന്ന കുറിപ്പോടെ പങ്കുവച്ച പോസ്റ്റാണ് വ്യാപക വിമർശനത്തിന് പിന്നാലെ പിൻവലിച്ചത്.

‘വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല. കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷൻമാർക്കും വേണം. ഹാപ്പി വിമൻസ് ഡേ’ എന്നായിരുന്നു മിൽമയുടെ പോസ്റ്റ്കാർഡിൽ കുറിച്ചിരുന്നത്. ഇതിനു പിന്നാലെ വ്യാപക വിമർശനങ്ങൾ ഉയർന്നു. വിവേചന ശേഷിയും ബുദ്ധിയും രാഷ്ട്രീയ ബോധവും തൊട്ട് തീണ്ടിയിട്ടില്ലാത്ത വകതിരിവില്ലാത്ത പോസ്റ്റെന്നാണ് വിമർശനം ഉയർന്നത്.

ആഗോള വനിതാ ദിനം രൂപപ്പെട്ടതിന് രാഷ്ട്രീയവും സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളുണ്ടെന്ന് മനസിലാക്കാതെയാണ് മിൽമ പോസ്റ്റുമായി രംഗത്തെത്തിയതെന്നാണ് ഒരുപറ്റം ആളുകളുടെ വിമർശനം. ക്ഷീരകർഷക സമൂഹത്തെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ ദുർഭൂതങ്ങളുടെ കൂട്ടായ്മയായ മിൽമ വിചാരിക്കും പോലെ ഇരിക്കട്ടെ അങ്ങനെ ഒരു ദിനം എന്ന് വിചാരിച്ച് രൂപപ്പെടുത്തിയതല്ല വനിതാ ദിനം എന്നും വിമർശനമുണ്ട്. മലയാളികളുടെ ബുദ്ധിയും വിവേചനശേഷിയും കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് ഈ പ്രതിലോമകരമായ മിൽമയുടെ പോസ്റ്റർ എന്നും വിമർശനമുണ്ട്.

അതേസമയം വനിതാ ദിനമൊക്കെ ഇനിയും കൊണ്ടാടണമോ എന്ന് ഇടക്കാലത്തൊക്കെ ചിന്തിച്ചിരുന്നുവെന്നും എന്നാൽ ഇനിയും ഒരു 20 വർഷം കൂടി ആഘോഷിക്കേണ്ടി വരുമെന്ന് ഇതുപോലെ വകതിരിവില്ലാത്ത ആശംസ കാർഡുകൾ കാണുമ്പോഴാണ് മനസ്സിലാവുന്നതെന്നും മറ്റൊരു വിമർശനം മിൽമക്കെതിരെ ഉയർന്നു. മിൽമയെ നയിക്കുന്നത് പത്ത് പൈസയുടെ വിവേചനബുദ്ധിയും നിലപാടും രാഷ്ട്രീയ ബോധ്യവുമില്ലാത്തവരാണെന്നതിന്റെ തെളിവാണ് വനിതാ ദിനത്തിലെ മിൽമയുടെ പോസ്റ്റ് എന്നും വിമർശനമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

Other news

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു വർഷം കഠിനതടവ്

പോക്കുവരവ് നടത്തുന്നതിന് 5000 രൂപ കൈക്കൂലി; മുൻ വില്ലേജ് ഓഫീസർക്ക് ആറു...

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

Related Articles

Popular Categories

spot_imgspot_img