ഇടുക്കി തൂക്കുപാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ വിഷം കലർത്തിയ നിലയിൽ. പ്രദേശ വാസികളായ സാമൂഹിക വിരുദ്ധരാണ് കീടനാശിനി കലർത്തിയത്.
തേഡ്ക്യാംപ്- പുല്ലാത്തിതുണ്ടത്തിൽ ഏലിയാമ്മ ജോസഫ് കുടിവെള്ളത്തിനും കൃഷിക്കുമായി ഉപയോഗിക്കുന്ന കുളത്തിലാണ് കൃഷിയാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിഷകുപ്പികളും കീടനാശിനിയുടെ കുപ്പികളും കണ്ടെത്തിയത്.
ഏലിയാമ്മയുടെ മകൻ മോട്ടർ ഇടാനായി എത്തിയപ്പോൾ കുളത്തിലെ വെള്ളത്തിൽ നിറം മാറ്റവും പതയും കണ്ടതിനെതുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കുപ്പികൾ കണ്ടത്.
വെള്ളത്തിന്റെ നിറം മാറ്റം കണ്ടതിനാൽ ഇവർ ജലം ഉപയോഗിക്കാതിരുന്നു. സംഭവത്തിൽ കുടുംബം നെടുങ്കണ്ടം പൊലീസിലും ജില്ലാ കളക്ടർക്കുമുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.