ലണ്ടനിൽ 16 വയസ്സുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ക്രോയ്‌ഡോണിൽ നിന്നും 32 കാരനെയാണ് മെറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്‌റ്റോക്ക്‌വെൽ ട്യൂബ് സ്റ്റേഷന് സമീപം ലതാനിയേൽ ബറെൽ എന്ന കൗമാരക്കാരനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്.
ചൊവ്വാഴ്ച ഉച്ചയോടെ സ്‌റ്റോക്ക്‌വെൽ ട്യൂബ് സ്‌റ്റേഷന് സമീപമുള്ള പാരഡൈസ് റോഡിലാണ് ലതാനിയേൽ ബറെലിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.