താനൂരില്‍നിന്ന് കാണാതായ പെൺകുട്ടികളെ കേരള പോലീസിന് കൈമാറി; നാളെ നാട്ടിലെത്തിക്കും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ നാളെ കേരളത്തിലെത്തിക്കും. പൂനെയിൽ നിന്ന് ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി കേരള പോലീസ് നാട്ടിലേക്ക് പുറപ്പെടുക. ശനിയാഴ്ച ഉച്ചയോടെ പോലീസ് സംഘം താനൂരിലെത്തും.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് പൂനെയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. താനൂരിൽ നിന്നുള്ള പോലീസ് സംഘമാണ് കുട്ടികളെ കൊണ്ടുവരാനായി പുനെയിലേക്ക് പുറപ്പെട്ടിരുന്നത്. കുട്ടികളെ കണ്ടെത്തിയതിൽ ആശ്വാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചിരുന്നു.

വീട്ടില്‍ നിന്നിറങ്ങുന്ന സമയത്ത് പെണ്‍കുട്ടികളില്‍ ഒരാളുടെ കൈയില്‍ അഞ്ച് രൂപയും മറ്റൊരാളുടെ കൈയില്‍ 200 രൂപയുമാണ് ഉണ്ടായിരുന്നത്. എന്നാൽ യാത്രക്കിടെ ഇരുവരും മൊബൈല്‍ ഫോണും വസ്ത്രങ്ങളും വാങ്ങുകയും സലൂണില്‍ പോയി മുടി മുറിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുള്ള പണം എങ്ങനെയാണ് കുട്ടികള്‍ക്ക് ലഭിച്ചതെന്ന അന്വേഷണത്തിലാണ് പോലീസ്.

ബുധനാഴ്ച ഉച്ചയ്ക്കാണ് താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി വീട്ടില്‍നിന്നിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായത്.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു

കൊച്ചി: സർക്കാർ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിലെ മേൽക്കൂരയിൽ നിന്ന് കോൺക്രീറ്റ് അടർന്നുവീണു.എറണാകുളം...

ഏകദിനത്തിൽ നിന്നു വിരമിക്കുമോ? മറുപടിയുമായി രോഹിത് ശർമ

ദുബായ്: ചാംപ്യൻസ് ട്രോഫി കിരീടം നേടിയ കിനു പിന്നാലെ പതിവ് ചോദ്യം...

കൂടൽമാണിക്യത്തിലെജാതി വിവേചനം: മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത്...

വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; ധനുഷ്കോടിയിലും ഇനി ഇ-പാസ്

ചെന്നൈ: ധനുഷ്കോടിയിൽ വാഹനങ്ങൾക്ക് ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി തമിഴ്‌നാട് തീരമേഖല...

ച​തി​വ്, വ​ഞ്ച​ന, അ​വ​ഹേ​ള​നം…എ.​ പ​ത്മ​കു​മാ​റി​നെ​തി​രെ പാ​ര്‍​ട്ടി ന​ട​പ​ടി​ക്ക് സാ​ധ്യ​ത

പ​ത്ത​നം​തി​ട്ട: സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന് പിണങ്ങി ഇ​റ​ങ്ങി​പ്പോ​യ മു​തി​ർ​ന്ന നേ​താ​വ്...

വഖഫ് ഭേദഗതി ബിൽ പാസാക്കുമോ? ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

ന്യൂഡൽഹി: താരിഫുകളെ പറ്റിയുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ്...

Related Articles

Popular Categories

spot_imgspot_img